എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ട് ഓർഗനൈസേഷനിൽ അംഗങ്ങൾക്ക് ഇനിമുതൽ വീട്ടിലിരുന്നുതന്നെ ലൈവ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി സമർപ്പിക്കാം. ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് മുഖേനയാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഫീസ് അടച്ച് സേവനം ആവശ്യപ്പെട്ടാൽ
അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ഇന്ന് പോസ്റ്റുമാൻ വഴി ഡിഎൽസി വീട്ടിലെത്തിക്കും. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമാണ്. പെൻഷൻ ലഭിക്കുന്ന ബാങ്കുകൾ പോസ്റ്റ് ഓഫീസുകൾ, ജനസേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഡിഎൽസി ലഭിക്കുക.
ഇങ്ങനെ ലഭിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ ഇപിഎഫ്ഒയ്ക്ക് സമർപ്പിക്കേണ്ടതില്ല.
മുമ്പ് നവംബറിൽ തന്നെ പെൻഷൻ പറ്റുന്നവർ ഡിഎൽസി സർട്ടിഫിക്കറ്റ് സമർപ്പിക്കണമായിരുന്നു എന്നാൽ പുതിയ മാർഗരേഖ അനുസരിച്ച് എപ്പോഴെങ്കിലും സമർപ്പിച്ചാൽ മതി. 2020ൽ പെൻഷൻ പെയ്മെന്റ്ഓഡർ സ്വീകരിച്ചവർ ഒരുവർഷം പൂർത്തിയാകുന്നതുവരെ ഡിഎൽസി സമർപ്പിക്കേണ്ടതില്ല