Advertisement

ബാങ്ക് സേവനങ്ങൾ നിങ്ങളുടെ വീട്ടു മുറ്റത്ത് ലഭിക്കും ,Door Step Banking

Door Step Banking സൗകര്യവുമായി എസ്‌ബിഐ

Advertisement

കൊറോണ വൈറസ് പടർച്ച ഒഴിവാക്കുന്നതിനായി നമ്മുടെ രാജ്യം ഏപ്രിൽ 14 വരെ 21 ദിവസത്തെ ലോക്ക്ഡൗണിലാണ്. ഈ ലോക്ക് ഡൌൺ കാലത്ത്,ബാങ്കുകൾ ഉൾപ്പെടുന്ന അവശ്യ സേവനങ്ങളുടെ പ്രവർത്തനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും നിരവധി ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ബാങ്ക് എടിഎമ്മുകൾ സന്ദർശിക്കാൻ പ്രയാസമാണ്.അതിനാൽ, അടിയന്തിര ഘട്ടത്തിൽ നിങ്ങൾക്ക് പണം ആവശ്യമുണ്ടെങ്കിൽ, പണം എത്തിക്കാൻ ബാങ്ക് നിങ്ങളുടെ വാതിൽക്കൽ വരും. രാജ്യത്തെ മുൻനിര ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഉപഭോക്താക്കൾക്ക് ഡോർ സ്റ്റെപ്പ് ബാങ്കിംഗ് ഓഫർ ചെയ്യുന്നു.ഈ സൗകര്യം നിലവിൽ മുതിർന്ന പൗരന്മാർക്കും സ്പെഷ്യലി ഡിസബിൾഡ് ആളുകൾക്കും മാത്രമാണ് ലഭ്യമാവുക. എസ്‌ബി‌ഐ അക്കൗണ്ട് ഉടമകൾക്ക് തിരഞ്ഞെടുത്ത ബ്രാഞ്ചുകളിൽ മാത്രമേ ഈ സേവനങ്ങൾ ലഭ്യമാകൂ.

എസ്‌ബി‌ഐയുടെ ഡോർ‌സ്റ്റെപ്പ് ബാങ്കിംഗ് (ഡി‌എസ്‌ബി) സേവനങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ ഇതാ:

1) ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനത്തിൽ ക്യാഷ് പിക്കപ്പ്, ക്യാഷ് ഡെലിവറി, ചെക്ക് പിക്കപ്പ്, ചെക്ക് റിക്വസിഷൻ സ്ലിപ്പ് പിക്കപ്പ്, ഫോം 15 എച്ച് പിക്കപ്പ്, ഡ്രാഫ്റ്റുകൾ ഡെലിവറി, ടേം ഡെപ്പോസിറ്റ് അഡ്വൈസ് ഡെലിവറി, ലൈഫ് സർട്ടിഫിക്കറ്റ് പിക്കപ്പ്, കെവൈസി ഡോക്യുമെന്റ്സ് പിക്കപ്പ് എന്നിവ ഉൾപ്പെടുന്നു.
2) പ്രവൃത്തി ദിവസങ്ങളിൽ 9 മണി മുതൽ 4 വരെ 1800111103 എന്ന ടോൾ ഫ്രീ നമ്പർ നമ്പറിൽ വിളിച്ചു റിക്വസ്റ്റ് സബ്മിറ്റ് ചെയ്യാം
3) സർവീസ് റിക്വസ്റ്റ് രജിസ്റ്റർ ചെയ്യുന്നത് നിങ്ങളുടെ ഹോം ബ്രാഞ്ചിലാണ്
4) കെ‌വൈ‌സി പൂർത്തിയാക്കിയിട്ടുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനം ലഭ്യമാകൂ.
5) സന്ദർശനത്തിനുള്ള സേവന നിരക്കുകൾ സാമ്പത്തികേതര ഇടപാടുകൾക്ക് 60 + ജിഎസ്ടിയും, സാമ്പത്തിക ഇടപാടുകൾക്ക് 100 + ജിഎസ്ടിയും ആണ്
6) പണം പിൻവലിക്കൽ, ക്യാഷ് ഡെപ്പോസിറ്റ് എന്നിവയുടെ പരമാവധി തുക പ്രതിദിനം 20,000 / രൂപ ആണ്
7) ഹോം ബ്രാഞ്ചിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ, മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത അക്കൗണ്ട് ഉടമകൾക്ക് ഈ സേവനങ്ങൾ ലഭ്യമാകും
8) ജോയിന്റ് അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് ഈ സേവനങ്ങൾ ലഭിക്കില്ല

എസ്‌ബി‌ഐക്ക് പുറമെ എച്ച്ഡി‌എഫ്‌സി, ഐ‌സി‌ഐ‌സി‌ഐ, ആക്സിസ്, കൊട്ടക് തുടങ്ങിയ ബാങ്കുകളും ഉപഭോക്താക്കൾക്ക് ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സേവന സൗകര്യം നൽകുന്നുണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്