Advertisement

ഇ-സഞ്ജീവനി സേവനം ഉപയാഗിച്ചു ആശുപത്രിയിൽ പോകാതെ ഓൺലൈനിൽ സൗജന്യമായി ചികിത്സ നേടാം

ഇന്ന് ഞാൻ ഗവർമെന്റിന്റെ ഇ-സഞ്ജീവനി സേവനം ഉപയാഗിച്ചു.5 മിനിറ്റിനുള്ളിൽ തന്നെ ഡോക്ടറെ ഓൺലൈനായി കൺസൾട്ട് ചെയ്തു അതും സൗജന്യമായി. ഇതിനെ പറ്റി അറിയാത്തവർക്കും ,മുൻപ് കേട്ടിട്ട് മറന്നു പോയവർക്കുമായി ആണ് ഈ പോസ്റ്റ്.നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പദ്ധതി ആണ് ഇ-സഞ്ജീവനി.കൊവിഡ് കാലത്ത് ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനായി ആണ് ഇ-സഞ്ജീവനി പദ്ധതി അവതരിപ്പിച്ചത്.

Advertisement

ആശുപത്രിയിൽ പോകാതെ ഓൺലൈനിൽ സൗജന്യമായി ചികിത്സ നേടാം.വീഡിയോ കോളിലൂടെ ഡോക്ടറുമായി സംസാരിക്കാം,ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാം.ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന ഈ മരുന്നിന്റെ പ്രിസ്‌ക്രിപ്‌ഷൻ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും.കോവിഡ് രോഗ ലക്ഷണമുള്ളവര്‍ക്കും ക്വാറന്‍റീനിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഈ സേവനം കൂടുതൽ പ്രയോജനപ്പെടുത്താം.24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് ഒപി , എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന ജനറൽ ഒപി ഇവക്ക് പുറമെ 47 ൽ അധികം സ്പെഷ്യലിറ്റി ഒപി കളും ഉണ്ട്.സ്പെഷ്യലിറ്റി ഒപി കളുടെ ടൈം അറിയുവാൻ https://esanjeevaniopd.in/Timings .സന്ദർശിക്കുക.5800ഓളം ഡോക്ടര്‍മാരാണ് ഇ സഞ്ജീവനി വഴി സേവനം നല്‍കുന്നത്.കോവിഡിനെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ക്ക് സ്വന്തം വീട്ടിലിരുന്നുകൊണ്ട് തന്നെ ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ട്.സ്റ്റേറ്റ് ഡോക്ടർന്മാരുടെ സേവനം ഉള്ളതിനാൽ നമുക്ക് മലയാളത്തിൽ തന്നെ കൺസൾട് ചെയ്യാം

എങ്ങനെ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനം ഉപയോഗിക്കാം.

https://esanjeevaniopd.in/kerala എന്ന വെബ്സൈറ്റോ eSanjeevaniOPD എന്ന മൊബൈൽ ആപ്ലിക്കേഷനോ ഇൻസ്റ്റാൾ ചെയ്യുക.
‣ മൊബൈൽ നമ്പർ നൽകി അക്കൗണ്ട് തുടങ്ങി പേഷ്യന്റ് വിവരങ്ങൾ നൽകുക.
‣ മുൻപ് ഉള്ള ചികിത്സ ഡോക്യുമെന്റ് വേണമെങ്കിൽ അപ്ലോഡ് ചെയ്തു നൽകാം
‣ ടോക്കൺ റിക്വസ്റ്റ് ചെയ്യുക .ടോക്കൺ മൊബൈൽ നമ്പറിലേക്ക് OTP ആയിവരും .അതുപയോഗിച്ചു ലോഗിൻ ചെയ്യുക
‣ അപ്പോൾ ഡോക്ടർ വെയ്റ്റിംഗ് റൂമിൽ എത്തും.ഡോക്ടർ അവൈലബിൾ ആകുംമ്പോൾ നോട്ടിഫിക്കേഷൻ വരും ,അപ്പോൾ റിക്വസ്റ്റ് കാൾ ബട്ടൺ ക്ലിക്ക് ചെയ്യുക.അപ്പോൾ ഡോക്ടർ വീഡിയോ കോളിൽ വരും കൺസൾട്ടേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ മരുന്ന് കുറിപ്പടി അവിടെ നിന്ന് തന്നെ ഡൗൺലോഡ് ചെയ്യാം.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്