ഇന്ന് ഞാൻ ഗവർമെന്റിന്റെ ഇ-സഞ്ജീവനി സേവനം ഉപയാഗിച്ചു.5 മിനിറ്റിനുള്ളിൽ തന്നെ ഡോക്ടറെ ഓൺലൈനായി കൺസൾട്ട് ചെയ്തു അതും സൗജന്യമായി. ഇതിനെ പറ്റി അറിയാത്തവർക്കും ,മുൻപ് കേട്ടിട്ട് മറന്നു പോയവർക്കുമായി ആണ് ഈ പോസ്റ്റ്.നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പദ്ധതി ആണ് ഇ-സഞ്ജീവനി.കൊവിഡ് കാലത്ത് ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനായി ആണ് ഇ-സഞ്ജീവനി പദ്ധതി അവതരിപ്പിച്ചത്.
ആശുപത്രിയിൽ പോകാതെ ഓൺലൈനിൽ സൗജന്യമായി ചികിത്സ നേടാം.വീഡിയോ കോളിലൂടെ ഡോക്ടറുമായി സംസാരിക്കാം,ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാം.ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന ഈ മരുന്നിന്റെ പ്രിസ്‌ക്രിപ്‌ഷൻ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും.കോവിഡ് രോഗ ലക്ഷണമുള്ളവര്‍ക്കും ക്വാറന്‍റീനിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഈ സേവനം കൂടുതൽ പ്രയോജനപ്പെടുത്താം.24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് ഒപി , എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന ജനറൽ ഒപി ഇവക്ക് പുറമെ 47 ൽ അധികം സ്പെഷ്യലിറ്റി ഒപി കളും ഉണ്ട്.സ്പെഷ്യലിറ്റി ഒപി കളുടെ ടൈം അറിയുവാൻ https://esanjeevaniopd.in/Timings .സന്ദർശിക്കുക.5800ഓളം ഡോക്ടര്‍മാരാണ് ഇ സഞ്ജീവനി വഴി സേവനം നല്‍കുന്നത്.കോവിഡിനെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ക്ക് സ്വന്തം വീട്ടിലിരുന്നുകൊണ്ട് തന്നെ ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ട്.സ്റ്റേറ്റ് ഡോക്ടർന്മാരുടെ സേവനം ഉള്ളതിനാൽ നമുക്ക് മലയാളത്തിൽ തന്നെ കൺസൾട് ചെയ്യാം
‣ https://esanjeevaniopd.in/kerala എന്ന വെബ്സൈറ്റോ eSanjeevaniOPD എന്ന മൊബൈൽ ആപ്ലിക്കേഷനോ ഇൻസ്റ്റാൾ ചെയ്യുക.
‣ മൊബൈൽ നമ്പർ നൽകി അക്കൗണ്ട് തുടങ്ങി പേഷ്യന്റ് വിവരങ്ങൾ നൽകുക.
‣ മുൻപ് ഉള്ള ചികിത്സ ഡോക്യുമെന്റ് വേണമെങ്കിൽ അപ്ലോഡ് ചെയ്തു നൽകാം
‣ ടോക്കൺ റിക്വസ്റ്റ് ചെയ്യുക .ടോക്കൺ മൊബൈൽ നമ്പറിലേക്ക് OTP ആയിവരും .അതുപയോഗിച്ചു ലോഗിൻ ചെയ്യുക
‣ അപ്പോൾ ഡോക്ടർ വെയ്റ്റിംഗ് റൂമിൽ എത്തും.ഡോക്ടർ അവൈലബിൾ ആകുംമ്പോൾ നോട്ടിഫിക്കേഷൻ വരും ,അപ്പോൾ റിക്വസ്റ്റ് കാൾ ബട്ടൺ ക്ലിക്ക് ചെയ്യുക.അപ്പോൾ ഡോക്ടർ വീഡിയോ കോളിൽ വരും കൺസൾട്ടേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ മരുന്ന് കുറിപ്പടി അവിടെ നിന്ന് തന്നെ ഡൗൺലോഡ് ചെയ്യാം.