Categories: INVESTMENT

ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റിൽ കൂടുതൽ നേട്ടമുണ്ടാക്കാം

Advertisement

കോവിഡിൻ്റെ പശ്ചാത്തലത്തിൽ മുൻവർഷത്തേക്കാൾ അധികമായി നിക്ഷേപ മാർഗങ്ങളിൽ പങ്കാളികളാകാൻ കൂടുതൽ ആളുകൾ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. നിക്ഷേപ മാർഗങ്ങളിൽ മുൻപന്തിയിൽ സ്വർണ്ണ നിക്ഷേപവും ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റുമാണ്.ഇവ രണ്ടുമാണ് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത്. സുരക്ഷിതമെന്ന നിലയിൽ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് തന്നെയാണ് എന്നത്തെയുംപോലെ ഇപ്പോഴും ഡിമാൻഡ്. പലിശ നിരക്ക് കുറവാണെന്ന വിമർശനം ഒഴിച്ചാൽ ബാങ്ക് നിക്ഷേപം ഒരു മുതൽക്കൂട്ടാണ്. സ്ഥിരനിക്ഷേപത്തിൽനിന്നും ലഭിക്കുന്ന പലിശ ഉപയോഗപ്രദമാകുംവിധം കുറികളിൽ നിക്ഷേപിച്ചാൽ അതിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാനായി സാധിക്കും.

കേന്ദ്രസർക്കാരിന്റെയോ  കേരള സർക്കാരിന്റെയോ കീഴിലുള്ള അംഗീകൃത ബാങ്കുകളിൽ കൈവശമുള്ള തുക ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിക്കുക.തുടർന്ന്,പ്രതിമാസം പലിശയായി ലഭിക്കുന്ന തുക ചിട്ടികളിൽ ചേർന്ന് അതിൽ നിക്ഷേപിക്കാം.കുറികളുടെ (ചിട്ടി ) ഏറ്റവും വലിയ പ്രത്യേകത ചിട്ടി കാലാവധിക്ക് മുൻപ് തന്നെ ആവശ്യമുണ്ടെങ്കിൽ കുറി വിളിച്ച് എടുക്കാമെന്നതാണ്. ഇങ്ങനെ വിളിച്ചു എടുക്കുന്ന കുറിയുടെ തുക വീണ്ടും ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഇടുക. സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ തുക അനുസരിച്ച് അനുയോജ്യമായ ചിട്ടി തിരഞ്ഞെടുക്കുക.കൃത്യമായ പ്ലാനിങ്ങോടെ ബാങ്കിലെ ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപം ഉപയോഗിച്ചാൽ അതിലൂടെ നമുക്ക് മികച്ച നേട്ടം തന്നെ ഉണ്ടാക്കാനായി സാധിക്കും.

Advertisement