Advertisement

ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേക വായ്പാ പദ്ധതി

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്കുള്ള പ്രത്യേക വായ്പ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. 50 ലക്ഷം രൂപ വരെയുള്ള വായ്പയാണ് കെഎഫ്സി വഴി ഉപഭോക്താക്കൾക്ക് ലഭ്യമാവുക. അഞ്ചു വർഷത്തെ തിരിച്ചടവ് കാലാവധിയും അനുവദിക്കും.

Advertisement

കേരളത്തെ സംരംഭക സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള കെഎഫ്സിയുടെ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നതാണ് ഈ പദ്ധതി.കൺവെൻഷനിൽ ഇന്ധനങ്ങളിൽ നിന്ന് മാറി ഇപ്പോൾ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് വലിയ ഡിമാൻഡ് നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇതുപോലുള്ള വായ്പകൾ ഏറെ സഹായകമാണ്.7% പലിശയിലാവും ഈ വായ്പ അനുവദിക്കുക. കൂടുതൽ വിവരങ്ങൾ കെഎഫ്സിയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതോടൊപ്പം തന്നെ സിനിമാനിർമാതാക്കൾക്കുള്ള വായ്പാപദ്ധതി അവസാനിപ്പിച്ചാതായും കെഎഫ്സിയുടെ ചെയർമാനായ ടോമിൻ ജെ തച്ചങ്കരി അറിയിച്ചു. വായ്പ എടുത്ത് 19 നിർമാണ കമ്പനികളിൽ 17 പേരും തിരിച്ചടയ്ക്കാതെ വന്നതിനെ തുടർന്നാണ് ഈ തീരുമാനം എടുത്തത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്