ഫേസ്ബുക്കിനും വാട്സാപ്പിനും പകരക്കാരനായി ഇന്ത്യയുടെ “സൂപ്പർ ആപ്പ്”റെഡി .തദ്ദേശീയമായി ഇന്ത്യ നിർമിച്ച എലിമെന്റ്‌സ് എന്ന പുതിയ ആപ്പ് കഴിഞ്ഞ ദിവസമാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായത്. എട്ട് ഇന്ത്യൻ ഭാഷകൾ അനായാസകരമായി കൈകാര്യം ചെയ്യാവുന്ന ഈ ആപ്പ് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ വൈസ് പ്രസിഡൻ്റ് എം വെങ്കയ്യ നായുഡുവാണ്. സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്ന എല്ലാ ഫീച്ചറുകളും ഈ പുതിയ ആപ്പിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
എലിമെൻ്റ്സ് ആപ്പ് ആപ്പിൾ ആപ്പ്സ്റ്റോറിലും ലഭ്യമാണ്.ഓഡിയോ-വീഡിയോ കോളുകൾ, ചാറ്റിങ് തുടങ്ങി നിരവധി സവിശേഷതകളുമുണ്ട്. ആഗോള നിലവാരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത് സുമേരു സോഫ്റ്റ്വെയർ സൊല്യൂഷൻസാണ്.59 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചതിന്റെ പശ്ചാത്തലത്തിൽ എലിമെൻ്റ്സ് ആപ്പിന്റെ പ്രാധാന്യമേറുന്നു.വൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷൻ മാതൃകയിലാണ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്.ഈ ചെറിയ കാലയളവിൽ അമ്പതിനായിരം ഡൗൺലോഡുകളാണ് ഇതിന് ലഭിച്ചിരിക്കുന്നത്.