പുതിയ സംരംഭകർക്ക് ഒരു കൈത്താങ്ങായി കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ സിഎംഇഡിപി പ്രോഗ്രാം. വർഷംതോറും ആയിരം സൂക്ഷ്മ-ചെറുകിട-ഇടത്തര സംരംഭകരെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.
അഞ്ചു വർഷത്തേക്കുള്ള ലക്ഷം നിശ്ചയിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. 10,000 സംരംഭകർക്ക്പരിശീലനം നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പുതിയ സംരംഭകർക്ക് 50 ലക്ഷം വരെ വായ്പ നൽകാൻ തക്കവണ്ണം 1500 കോടി രൂപയാണ് കെഎഫ്സി ഇതിനായി നൽകുക. കേരളത്തിൽ തുടങ്ങുന്ന സ്റ്റാർട്ടപ്പുകൾക്ക് എംഎസ്എംഇ സംരംഭങ്ങൾക്കും ആണ് വായ്പ ലഭിക്കുക. പുതിയ സംരംഭങ്ങൾക്ക് ആയിരിക്കും വായ്പ നൽകുന്നത്. വിപുലീകരണം, ആധുനികവൽക്കരണം എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. സംരംഭകർക്ക് 5 ദിവസത്തെ പരിശീലനം നൽകുന്നതായിരിക്കും. മോറട്ടോറിയം കാലാവധി ഒരു വർഷം വരെ ലഭിക്കും.
കെഎഫ്സിയുടെ വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ ഈ പദ്ധതിക്കായി അപേക്ഷിക്കാൻ കഴിയുകയുള്ളൂ. കൂടുതൽ വിശദാംശങ്ങൾ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന ഈ സാഹചര്യത്തിലും വിദേശ മലയാളികൾ ധാരാളമായി നാട്ടിൽ
തിരിച്ചെത്തുന്ന സാഹചര്യത്തിലും ഇത്തരം പദ്ധതികൾ ഏറെ ഫലപ്രദമാണ്.