ഉപഭാക്താക്കളെ കബളിപ്പിച്ചു CVV , OTP എന്നിവ കൈക്കലാക്കുവാൻ തട്ടിപ്പുകാർ മൊറട്ടോറിയം പദ്ധതിയെ കൂട്ടുപിടിക്കുന്നു.അത് കൊണ്ട് നിങ്ങളുടെ CVV , OTP പോലുള്ള രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവെക്കുവാൻ പാടില്ല എന്ന് ബാങ്കുകൾ മുന്നറിയിപ്പ് നൽകുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പിന്നെ മറ്റു ചില ബാങ്കുകളും തട്ടിപ്പുകാരുടെ പുതിയ രീതി ജനങ്ങളെ അറിയിക്കുവാൻ SMS ആയും ഇമെയിൽ ആയും അലെർട്ടുകൾ അയക്കുന്നുണ്ട്.
നിങ്ങളുടെ ഇഎംഐ പേയ്‌മെന്റുകൾ നീട്ടിവെക്കാൻ സഹായിക്കുന്നതിനു വേണ്ടി നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഒടിപി, സിവിവി, പാസ്‌വേഡ് അല്ലെങ്കിൽ പിൻ പറയുവാൻ പറഞ്ഞു കൊണ്ട് ആരേലും നിങ്ങളുടെ ഫോണിൽ വിളിക്കുവാൻ സാധ്യത ഉണ്ട്.ഇത് തട്ടിപ്പുകാരുടെ പുതിയ മാർഗം മാത്രമാണ്.ബാങ്കിൽ നിന്നും നിങ്ങളുടെ ടിപി, സിവിവി, പാസ്‌വേഡ് പോലുള്ള രഹസ്യ വിവരങ്ങൾ ചോദിക്കുകയില്ല.
നിങ്ങൾ ഇത്തരത്തിലുള്ള രഹസ്യ വിവരങ്ങൾ കൈമാറിയാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടമാകും.മൊറട്ടോറിയം പ്രയോജനപ്പെടുത്തുവാൻ ആരും തന്നെ ഒടിപി, സിവിവി, പാസ്‌വേഡ് എന്നിവ പോലുള്ള രഹസ്യ വിവരങ്ങൾ ചോദിക്കുകയില്ല.അതിനാൽ നിങ്ങൾ ഒന്ന് കരുതിയിരിക്കുക.