എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഇനി ഉടനടി പരിഹാരം. ഓർഗനൈസേഷനുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും വാട്സപ്പിലൂടെ മറുപടി ലഭിക്കും. പുതിയ നവീകരണത്തിലൂടെ അംഗങ്ങൾക്ക് വ്യക്തിപരമായി ആശയ വിനമയം നടത്തി സംശയങ്ങൾക്ക് തീർപ്പുണ്ടാക്കാമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ ഇപിഎഫ്ഒ യുടെ 138 റീജിയണൽ കേന്ദ്രങ്ങൾക്കും പ്രത്യേകം വാട്സാപ്പ് നമ്പറുകള്‍ ഇതിനായി പുറത്തിറക്കിയിട്ടുണ്ട്.ബന്ധപ്പെട്ട നമ്പറിൽ സംശയങ്ങൾ അറിയിച്ചാൽ പരിഹാരം ഉണ്ടാവുന്നതാണ്.എല്ലാ സംശയങ്ങൾക്കും വാട്സപ്പിലൂടെ ഉടനടി പരിഹാരം ലഭിക്കുന്നതാണ്. ഇതിനു മുൻപും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇ പി എഫ് ഒ പരാതി പരിഹാര നടപടികൾ സ്വീകരിച്ചിരുന്നു.
വാട്സപ്പില്ലാത്തവരായി ആരും ഉണ്ടാവില്ല.കൂടുതൽ ജനപ്രീതിയുള്ള സോഷ്യൽ മീഡിയയും വാട്സപ്പ് ആയത് കൊണ്ടാണ് എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഇങ്ങനെ സേവനം വ്യാപിപ്പിച്ചത്.ഇന്ത്യയിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷിതത്വ പദ്ധതിയായ തൊഴിൽ സുരക്ഷാസംരക്ഷണ പെൻഷൻ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനമാണ് ഇ പി എഫ് ഒ.