Categories: NEWS

ആവശ്യമെങ്കിൽ ഇനി പിഎഫിൽ നിന്ന് പണം പിൻവലിക്കാം, വിരമിക്കാതെ തന്നെ

Advertisement

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടുകളിൽ നിന്നും ജോലിയിൽ നിന്നും വിരമിക്കുന്നതിനു മുൻപ് തന്നെ പണം പിൻവലിക്കാന്നുള്ള സൗകര്യം ഒരുക്കി സർക്കാർ. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ തൊഴിൽ രംഗത്തെ പിരിമുറുക്കം മുൻനിർത്തിയാണ് മാറ്റങ്ങൾ വരുത്തിരിക്കുന്നത്. എന്നാൽ മുഴുവൻ പണവും പിൻവലിക്കാൻ സാധിക്കില്ല. ഒരു നിശ്ചിത ഭാഗം മാത്രമേ അക്കൗണ്ടിൽ നിന്നും പിൻവലിക്കാൻ സാധിക്കു.

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങിക്കാൻ, ചികിത്സ ചിലവുകൾ ഇവക്കൊക്കെയാണ് ഇളവുകൾ നൽകിയിരിക്കുന്നത്. ഇതിനുപരി പണം പിൻവലിക്കാൻ ചില നിയമങ്ങൾ കൂടിയുണ്ട്.

വിദ്യാഭ്യാസം, വിവാഹം

തുടർച്ചയായി 7 വർഷം ഒരു സ്ഥാപനത്തിൽ ജോലി ചെയ്തായൊരു വ്യക്തിക്ക് കുട്ടികളുടെ വിദ്യാഭ്യാസ, വിവാഹ ആവശ്യങ്ങൾക്കായി ഇപിഎഫ് വിഹിതത്തിന്‍റെ 50 ശതമാനം വരെ പിൻവലിക്കാൻ സാധിക്കും.

ചികിത്സ

പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ തന്നെ ജീവനക്കാരന് 6 മാസത്തെ അടിസ്ഥാന വേതനം വരെ പിൻവലിക്കാൻ അവകാശമുണ്ട്. സ്വന്തം ചികിത്സക്കോ കുടുംബാംഗളുടെ ആരോഗ്യ ആവശ്യങ്ങൾക്കായോ പിൻവലിക്കാം.

വിരമിക്കൽ

ഒരു വ്യക്തിക്ക് ജോലിയിൽ നിന്നും വിരമിക്കുന്നതിന്, അതായത് 54 വയസു തികഞ്ഞതിനു ശേഷം ഇപിഎഫിൽ നിന്നും 90 ശതമാനം വരെ പിൻവലിക്കാൻ ഉള്ള അർഹതയുണ്ട്. ഈ കോവിഡ് കാലത്തെ മാത്രം കണക്കെടുത്താൽ 30, 000 കോടി രൂപയാണ് പിഎഫിൽ നിന്നും
പിൻവലിച്ചിരിക്കുന്നത്.

Advertisement