Categories: INSURANCENEWS

ചികിത്സാ പദ്ധതികൾ ഉദാരമാക്കി ഈഎസ്ഐ

Advertisement

ഇഎസ്ഐ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് സഹായം ഒരുക്കി സർക്കാർ ഇടപെടൽ. നിലവിലെ സാഹചര്യത്തിൽ ഇഎസ്ഐ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വർക്ക് അപകടമുണ്ടായാൽ ഇഎസ്ഐ ഡിസ്പെൻസറികളിൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു. എന്നാൽ പുതിയ നടപടിക്രമങ്ങൾ അനുസരിച്ച് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ നിന്ന് ചികിത്സ നേടാം. മുമ്പ് ഇഎസ്ഐ ലഭ്യമാകുന്ന ആശുപത്രികളിലേക്കും മറ്റും ആശുപത്രിയിൽ നിന്ന് റഫർ ചെയ്താൽ മാത്രമേ തുടർചികിത്സ അനുവദിച്ചിരുന്നുള്ളൂ. ഈ പദ്ധതിക്കാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

ഇഎസ്ഐ യുടെ കീഴിലുള്ള സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സയും ലഭ്യമാകും. ഈഎസ്ഐയുടെ കീഴിൽ പ്രവർത്തിക്കാത്ത ആശുപത്രികളിൽ സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സർവീസിന് നിർദ്ദേശപ്രകാരം ചികിത്സ ലഭ്യമാക്കും. ഇതോടൊപ്പം തന്നെ ഇഎസ്ഐ യുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. നിലവിൽ 26 ആശുപത്രികളുടെ
നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. ഇഎസ്ഐ കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി എസ്പി തിവാരിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Advertisement