ബാങ്ക് ഓഫ് ബറോഡ പുറത്തിറക്കിയ പ്രീമിയം ക്രെഡിറ്റ് കാർഡാണ് ബാങ്ക് ഓഫ് ബറോഡ Eterna Credit Card. ഓൺലൈൻ ഷോപ്പിംഗ്, ട്രാവൽ, ഡൈനിംഗ് തുടങ്ങിയവക്കു നൽകുന്ന റിവാർഡ് പോയിൻറ്റുകളാണ് ഈ കാർഡിൻറ്റെ ഏറ്റവും വലിയ പ്രത്യേകത.
ജോയിനിംഗ് ഫീസ് : 2,499 രൂപ + ജിഎസ്ടിയാണ് ഈ കാർഡിൻറ്റെ ജോയിനിംഗ് ഫീസ്. കാർഡ് ലഭിച്ച് 60 ദിവസത്തിനകം 25,000 രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ ജോയിനിംഗ് ഫീസ് ഒഴിവാക്കുന്നതാണ്.
വാർഷിക ഫീസ് : 2,499 രൂപ + ജിഎസ്ടിയാണ് കാർഡിൻറ്റെ വാർഷിക ഫീസ്. ഒരു വർഷത്തിൽ 2.5 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ വാർഷിക ഫീസ് ഒഴിവാക്കുന്നതാണ്.
o കാർഡ് ലഭിച്ച് 60 ദിവസത്തികം 50,000 രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ 10,000 ബോണസ് റിവാർഡ് പോയിൻറ്റ്.
o ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ ചിലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 15 റിവാർഡ് പോയിൻറ്റ്സ്.
o 100 രൂപ ഡൈനിംഗിനു ചിലവഴിക്കുമ്പോൾ 15 റിവാർഡ് പോയിൻറ്റ്സ്.
o ട്രാവലിനും ഇൻറ്റർനാഷണൽ ഷോപ്പിംഗിനും 100 രൂപ വീതം ചിലവാക്കുമ്പോൾ 15 റിവാർഡ് പോയിൻറ്റ്സ്. ( പ്രതിമാസം 5,000 വരെ)
o മറ്റെല്ലാ ചിലവുകൾക്കും 3 റിവാർഡ് പോയിൻറ്റ്സ്.
o ഒരു വർഷത്തിനുള്ളിൽ 5 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ 20,000 ബോണസ് റിവാർഡ് പോയിൻറ്റ്സ് ലഭിക്കും.
o ഓരോ റിവാർഡ് പോയിൻറ്റും 0.25 രൂപയ്ക്ക് തുല്യമാണ്.
o ഇന്ത്യയിലെ എല്ലാ ഫ്യുവൽ സ്റ്റേഷൻസിലും 1 % ഇന്ധന സർചാർജ് ഒഴിവാക്കുന്നു. 400 – 5000 നും ഇടയിൽ ചിലവഴിക്കുമ്പോൾ മാത്രം.( പരമാവധി ഒരു മാസം 250 രൂപ വരെ)
o അൺലിമിറ്റഡ് ഡൊമസ്റ്റിക് എയർപോട്ട് ലോഞ്ച് ആക്സസ്.
o പേറ്റിഎം വഴി മൂവി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മറ്റൊരു ടിക്കറ്റ് സൌജന്യമായി ലഭിക്കുന്നു. (പ്രതിമാസം 250 രൂപ വരെ)
o സ്വാഗത ആനുകൂല്യമായി 15,000 രൂപയുടെ 6 മാസത്തെ ഫിറ്റ്പാസ് പ്രോ മെമ്പർഷിപ്പ്.
o 2500 രൂപയക്കു മുകളിലുള്ള പർച്ചേസുകൾ 6 അല്ലെങ്കിൽ 12 മാസത്തെ ഇഎംഐകളാക്കി മാറ്റാം.
o 3 ആഡ് ഓൺ കാർഡുകൾ വരെ എടുക്കാം.
o 1 കോടി രൂപയുടെ സൌജന്യ പേഴ്സണൽ ആക്സിഡൻറ്റ് എയർ ഡെത്ത് കവറേജ്.
o 10 ലക്ഷം രൂപയുടെ സൌജന്യ പേഴ്സണൽ ആക്സിഡൻറ്റ് നോൺ എയർ ഡെത്ത് കവറേജ്.
o നിങ്ങളുടെ കാർഡ് നഷ്ടപ്പെട്ടാൽ, ആ വിവരം ബാങ്കിനെ അറിയിച്ചു കഴിഞ്ഞാൽ പിന്നീട് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് നിങ്ങൾക്ക് ബാദ്ധ്യ ഉണ്ടാവില്ല.
21 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള, 12 ലക്ഷം രൂപ വാർഷിക വരുമാനം ഉള്ളവർക്കാണ് കാർഡിന് അപേക്ഷിക്കാവുന്നത്. കാർഡിന് അപേക്ഷിക്കുമ്പോൾ വരുമാനം തെളിയിക്കുന്നതിനുള്ള രേഖയും(സാലറി സ്ലിപ്, ഇൻകം ടാക്സ് റിട്ടേൺ) ഐഡൻറ്റിറ്റി പ്രൂഫും(ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്) മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖയും(ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്) നൽകണം. ഓൺലൈനായോ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ചിൽ നേരിട്ടെത്തിയോ കാർഡിനു അപേക്ഷിക്കാം.