Advertisement

50000 രൂപയുടെ നിക്ഷേപവും ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും മാസ വാർഷിക വരുമാനം 15 കോടി രൂപക്ക് മുകളിൽ

പെൺമക്കളായ ലേഖിനിക്കും ത്വാരയ്ക്കും ജീവിതത്തിൽ ഒരു കടയില്‍ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങേണ്ടി വന്നിട്ടില്ല.കാരണം ‘അമ്മ ലേഖിനി ദേശായി ആണ് ഇവർക്ക് വസ്ത്രങ്ങൾ ഡിസൈന്‍ ചെയ്ത് നൽകിയത്.മക്കൾക്ക് വേണ്ടി ചെയ്യുന്ന ഡിസൈനുകള്‍ അയല്‍ക്കാരും കുടുംബാംഗങ്ങളും ശ്രദ്ധിക്കാന്‍ തുടങ്ങി.ഒരിക്കൽ ഇവർക്ക് വേണ്ടി ചെയ്ത ഡിസൈൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തപ്പോൾ ഗോവയില്‍നിന്നും, കേരളത്തില്‍നിന്നും ഓർഡർ ലഭിച്ചു.അങ്ങനെ 50,000 രൂപ നിക്ഷേപത്തിൽ മുംബൈയിലെ സ്വന്തം ഫ്‌ളാറ്റിലെ കിടപ്പുമുറിയുടെ ഒരു ഭാഗത്തായി ഓഫീസ് സെറ്റ് ചെയ്‌തു ബിസിനസ് തുടങ്ങി.

Advertisement

അങ്ങനെ തുടങ്ങിയ സംരംഭം ആണ് മുംബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ എത്നിക് കമ്പനി.ഇന്ന് കമ്പനിയുടെ വാർഷിക വരുമാനം 15 കോടി രൂപയാണ്.450-ലധികം നഗരങ്ങളിലും 19 രാജ്യങ്ങളിലും കസ്റ്റമേഴ്സ് ഉണ്ട്.1,699 രൂപയില്‍ തുടങ്ങുന്ന സാരികളും ,1,880 രൂപയില്‍ തുടങ്ങുന്ന കുർത്ത കളക്ഷനും ഉണ്ട്.ഇന്‍സ്റ്റാഗ്രാം വഴി ആണ് പ്രധാന വില്പന.വെബ്സൈറ്റ് ആരംഭിച്ച ശേഷം ആണ് വരുമാനം കുതിച്ചുയർന്നത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്