Categories: NEWS

റിട്ടയർമെന്റിനു പിന്നിലെ കാരണം വ്യക്തമാക്കി മുൻ ധനകാര്യ സെക്രട്ടറി ​

Advertisement

കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനും ​താനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും പരിഷ്കാരങ്ങൾ നടപ്പിലാക്കാനുള്ള ഗവൺമെന്റിന്റെ വിമുഖതയുമാണ് തന്നെ രാജിവെക്കാൻ പ്രേരിപ്പിച്ചതെന്ന് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ഗാർഗ്. മന്ത്രിയായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളിൽ തന്നെ തന്റെ സ്ഥലം മാറ്റം നടത്തിയതായും അദ്ദേഹം പറഞ്ഞു. ​

​”വലിയ ഭൂരിപക്ഷം നേടി തിരഞ്ഞെടുപ്പ് വിജയിച്ച ശേഷം ഇന്ത്യയെ 5 ട്രില്യൺ ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാക്കി 2024-25 ഓടെ മാറ്റുന്നതിനെക്കുറിച്ച് സർക്കാർ സംസാരിച്ചിരുന്നു. 2019-20 ഇടക്കാല ബജറ്റിൽ വ്യക്തമാക്കിയ 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുടെ ലക്ഷ്യം
കൈവരിക്കുന്നതിനുള്ള നിക്ഷേപ പദ്ധതിയും,റിഫോം അജണ്ടയും പതിയെ എല്ലാവരും മറന്നു. സർക്കാർ ജനകീയവാദികളായി മാറാനും തുടങ്ങി. അതതു മണ്ഡലങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി നിരവധി പ്രഖ്യാപനങ്ങളും നടത്തിയിരുന്നു.” വിരമിച്ചതിനു ഒരു വർഷം ശേഷം അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കി. ​

36 വർഷത്തെ ഐഎഎസ് ജീവിതതിന്നിടയിൽ പല മുതിർന്ന ഓഫീസർമാരുമായി തർക്കങ്ങളിൽ ഏർപ്പെട്ടിരുന്ന ഗാർഗ്, നിർമല സീതാരാമാനുമായി സഹകരിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും വ്യക്തമാക്കുന്നതിനോടൊപ്പം തന്നെ മുൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റലിയെ പ്രശംസിക്കുകയും ചെയ്തു. ഒക്ടോബർ 31 മുതൽ വോളന്ററി റിട്ടയമെന്റ് നേടാനിരുന്ന ഗാർഗ് വൈദ്യുതി മന്ത്രാലയത്തിലേക്ക് മാറ്റിയതിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ റിട്ടയർമെന്റിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു. മറ്റേതെങ്കിലും വകുപ്പിലേക്ക് മാറാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും വേറൊരു മന്ത്രാലയത്തിൽ ജോലി ചെയ്യാൻ തനിക്ക് താൽപ്പര്യമില്ലെന്നും ഗാർഗ് കൂട്ടിച്ചേർത്തു.

Advertisement