ഇന്ത്യൻ ടെലികോം മേഖലയിലെ വമ്പൻ കമ്പനി ആയ റിലയൻസ് ജിയോ യിൽ നിക്ഷേപം നടത്തി ഫേസ്ബുക്ക്. 43,574 കോടി രൂപയാണ് ഫേസ്ബുക് റിലയൻസ് ജിയോയിൽ നിക്ഷേപിച്ചത്.ഈ നിക്ഷേപത്തിലൂടെ ജിയോയുടെ 9.9 % ഓഹരി ഫേസ്ബുക് സ്വന്തമാക്കി. 4.62 ലക്ഷം കോടിയായി ജിയോ യുടെ മൂല്യം ഈ നിക്ഷേപത്തിലൂടെ ഉയർന്നു.ഇതിലൂടെ ജിയോയുടെ ഏറ്റവും വലിയ മൈനോരിറ്റി ഓഹരി ഉടമയായി ഫേസ്ബുക് മാറി.
ഒരു ടെക് കമ്പനി മൈനോറിറ്റി സ്റ്റോക്കിന് വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം ആണിത്.അടുത്തിടെ ഫേസ്ബുക്കിന്റെ ഉടമസ്ഥതിൽ ഉള്ള വാട്സ് ആപ്പ് ഇന്ത്യയിൽ യുപിഐ അധിഷ്ഠിത പണം കൈമാറ്റ സേവനങ്ങൾ നൽകുവാൻ അനുമതി നേടിയിരുന്നു.ജിയോ യിൽ നടത്തിയ ഈ നിക്ഷേപത്തിലൂടെ യുപിഐ അധിഷ്ഠിത പണം കൈമാറ്റ മേഖലയിൽ ഇന്ത്യയിൽ വാട്സ് ആപ്പിന് മുന്നേറാൻ സാധിക്കും എന്നാണ് പ്രതീക്ഷ. നിലവിൽ ഫോൺ പേ ,ഗൂഗിൾ പേ ,പേ ടിഎം എന്നിവരാണ് ഈ മേഖലയിൽ വാട്സ് ആപ്പിന്റെ പ്രധാന എതിരാളികൾ.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്