പ്രമുഖ സ്വകാര്യമേഖല ബാങ്കായ ഫെഡറൽ ബാങ്ക് ഫിൻടെക് കമ്പനിയായ വൺകാർഡുമായി ചേർന്ന് പുതിയ മൊബൈൽ ബേസിഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിചിരുന്നു. വൺകാർഡ് ആപ്പ് വഴിയാണ് ഉപഭോക്താകൾക്ക് ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നത്. ഫിൻടെക് കമ്പനിയായ എഫ്പിഎൽ ടെക്നോളജീസ് ആണ് വൺകാർഡ് നു പിന്നിൽ . വിവിധ ബാങ്കുകളുമായി കൂടിചേർന്ന് ആണ് പ്രവർത്തിക്കുന്നത് .എല്ലാ കാർഡുകളും വിസ പ്ലാറ്റ് ഫോമിൽ ആണ്.
ആപ്പിലൂടെ അപേക്ഷ സമർപ്പിച്ച് അപ്പ്രൂവ് ആയാൽ മൂന്ന് മിനിറ്റിനുള്ളിൽ ഉപഭോക്താകൾക്ക് വെർച്വൽ കാർഡുകൾ ലഭിക്കുന്നതാണ്. കാർഡ് ലഭിച്ചയുടൻ ആക്ടിവേട് ചെയ്ത് ഉപയോഗിക്കാനും സാധിക്കും. വെർച്വൽ കാർഡ് ലഭിച്ച് 3-5 ദിവസത്തിനുള്ളിൽ ഫിസിക്കൽ കാർഡുകളും ഉപഭോക്താകൾക്ക് കൈമാറുന്നതാണ്. വൺകാർഡ് ആപ്പിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ കാർഡ് ഇടപാടുകൾ നിയന്ത്രിക്കാൻ കഴിയും. അതായത് ട്രാക്കിംങ് ,ചിലവുകളും, റിവാർഡുകളും, പേയ്മെൻറ്റുകളും തുടങ്ങി കാർഡ് ഇടപാട് പരിധി വരെ ഉപയോക്താക്കൾക്ക് ആപ്പിലൂടെ നിശ്ചയിക്കാൻ സാധിക്കും.
23 വയസ്സ് മുതൽ 35 വയസ്സ് വരെ പ്രായപരിധിയിലുള്ള യുവാക്കളെയും വർക്കിംങ് പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടുക്കൊണ്ടാണ് ഫെഡറൽ ബാങ്ക് വൺ കാർഡുമായി ചേർന്ന് പുതിയ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ജനസംഖ്യയുടെ 35 ശതമാനം മില്ലേനിയൽസും 27 ശതമാനം ജനറേഷൻ ഇസെഡുമാണ്. ഈ വിഭാഗത്തെയാണ് ബാങ്ക് ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഫീസ്
ജോയിനിംങ് ഫീയും വാർഷിക ഫീസും ഇല്ലാതെ ഫ്രീയായാണ് ക്രെഡിറ്റ് കാർഡ് നൽകുന്നത്. പ്രധാനപ്പെട്ട സിറ്റികളിൽ മാത്രമാണ് ഇപ്പോൾ കാർഡ് നൽകുന്നത്.
റിവാഡ് പോയിൻറ്റ്സ്
ഓരോ 50 രൂപ ചിലവഴിക്കുമ്പോഴും ഓരോ റിവാർഡ് പോയിൻറ്റ്. റിവാർഡ് പോയിൻറ്റുകൾ നേടുന്നതിന് പരിധി ഇല്ല. എപ്പോൾ വേണമെങ്കിലും റിവാർഡ് പോയിൻറ്റുകൾ റെഡീം ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. 100 റിവാർഡ് പോയിൻറ്റ് ആയാൽ ക്യാഷ് ആയി മാറ്റാനും സാധിക്കും. വാലറ്റ് ലോഡിംങിനും, ക്യാഷ് പിൻവലിക്കുമ്പോഴും റിവാർഡ് പോയിൻറ്റുകൾ ലഭ്യമല്ല.
ചാർജുകൾ
• മെറ്റൽ കാർഡ് റീപ്ലേയ്സ് ചെയ്യുന്നതിന് 3000 രൂപയും ജിഎസ്ടിയും ബാധകമാണ്
• കാർഡ് ലഭിച്ച് 6 മാസത്തിനുള്ളിൽ കാർഡ് ക്ലോസ് ചെയ്യുമ്പോൾ 3000 രൂപയും ജിഎസ്ടിയും ഈടാക്കുന്നതാണ്.
• എടിഎം വഴി ക്രെഡിറ്റ് കാർഡിൽ നിന്ന് പണം പിൻവലിക്കുമ്പോൾ 300 രൂപ ചാർജ് ഈടാക്കുന്നതാണ്.
പലിശ നിരക്ക്
48 ദിവസമാണ് ഈ കാർഡിൻറ്റെ പലിശ രഹിത കാലാവധി. 30 ശതമാനം മുതൽ 42 ശതമാനം വരെയാണ് കാർഡിന് ഈടാക്കുന്ന വാർഷിക പലിശ നിരക്ക്.ഉത്സവ സീസണോട് അനുബന്ധിച്ചാണ് ഫെഡറൽ ബാങ്ക് മൊബൈൽ ബേസിഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത് . ഉത്സവ സീസണിൽ ഉപഭോക്താക്കളുടെ ആവശ്യകത ഉയരുമെന്നും ഈ അവസരത്തിൽ ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നത് നേട്ടമാകുമെന്നുമാണ് ബാങ്കിൻറ്റെ വിലയിരുത്തൽ. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം. നമ്മുടെ വരുമാനത്തിനും, ചിലവുകൾക്കും, തിരിച്ചടവ് ശേഷിക്കും അനുസരിച്ചു വേണം ഉപയോഗിക്കാൻ. ഇത് ക്രെഡിറ്റ് കാർഡ് കടക്കെണിയിൽ നിന്നും നിങ്ങളെ രക്ഷിക്കും.