- ഓമിക്രോണ്‍ വകഭേദം ഇന്ത്യയിലും സ്ഥിതീകരിച്ചു
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഓമിക്രോണ്‍ ഇന്ത്യയിലും സ്ഥിതീകരിച്ചു.കര്‍ണാടകയിലെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ വിദേശത്തുനിന്നെത്തിയ രണ്ടു പേരിലാണ് രോഗം കണ്ടെത്തിയത്.ഉടൻ ഐസലേഷനില്‍ പ്രവേശിപ്പിച്ചതിനാല്‍ രോഗവ്യാപന ഭീഷണിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
- സ്വർണ്ണവിലയിൽ മാറ്റമില്ല
സംസ്ഥാനത്തു ഇന്ന് സ്വർണ്ണ വിലയിൽ മാറ്റം ഇല്ല.4460 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.പവന് 35680 രൂപ.
- ഡിസംബര്‍ 16, 17 തീയതികളില്‍ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്
രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നടപടിയില്‍ പ്രതിക്ഷേധിച്ചു ഒന്‍പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ഡിസംബര്‍ 16, 17 തീയതികളില്‍ പണിമുടക്കും.കോവിഡ് ഭീതിയുടെ പഞ്ചാത്തലത്തില്‍ സമരം പിന്‍വലിക്കാനും സാധ്യത ഉണ്ട്.
- ഭാരത് ബോണ്ട് ഇടിഎഫിൽ നാളെ മുതൽ നിക്ഷേപിക്കാം
ഭാരത് ബോണ്ട് മൂന്നാം ഘട്ട ഇടിഎഫ് ൽ ഡിസംബർ മൂന്ന് മുതൽ 9 വരെ നിക്ഷേപിക്കാം.1000 കോടി രൂപയാണ് സമാഹരിക്കാൻ ആണ് ലക്‌ഷ്യം.
- പെട്രോൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്താനാകില്ല
പെട്രോൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജി.എസ്.ടി. കൗൺസിൽ വ്യകത്മാക്കി.ജി.എസ്.ടി. കൗൺസിൽ നൽകിയ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി.
- സഹകരണ സംഘങ്ങൾക്കെതിരായ റിസർബാങ്ക് നീക്കത്തിനെതിരെ ആശങ്ക അറിയിച്ചു കേരളം
സഹകരണ സംഘങ്ങള്‍ക്ക് നിയന്ത്രമേർപ്പെടുത്തുന്നതിനെതിരെ ആശങ്കയറിയിച്ച് കേരളം ആർബിഐ ഗവർണർക്ക് കത്ത് നൽകി. ഹകരണ സംഘങ്ങള്‍ക്ക് നിയന്ത്രമേർപ്പെടുത്തുന്നതിനെതിരെ നിയമ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വാസവൻ വ്യകത്മാക്കി.
- ഇന്ത്യയിലെ ആദ്യത്തെ മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി ഐഡിഎഫ്‍സി ഫസ്റ്റ് ബാങ്ക്
വിസ പ്ലാറ്റ്‌ഫോമിൽ ആണ് കാർഡ്.യര്‍പോര്‍ട്ട് ലോഞ്ച് ആക്സസും ഇൻഷുറൻസും ഉൾപ്പെടെ പ്രീമിയം ഫീച്ചറുകൾ ഡെബിറ്റ് കാർഡിൽ ലഭ്യമാണ്.
- ഡൽഹി പെട്രോളിന് എട്ടു രൂപ കുറച്ചു
ഡല്‍ഹി സര്‍ക്കാര്‍ വാറ്റ് കുറച്ചതു വഴി ഡല്‍ഹിയില്‍ പെട്രോള്‍ വിലയില്‍ എട്ടു രൂപയ്ക്കു മേല്‍ കുറവ് രേഖപ്പെടുത്തി.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്