കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഓമിക്രോണ്‍ ഇന്ത്യയിലും സ്ഥിതീകരിച്ചു.കര്‍ണാടകയിലെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ വിദേശത്തുനിന്നെത്തിയ രണ്ടു പേരിലാണ് രോഗം കണ്ടെത്തിയത്.ഉടൻ ഐസലേഷനില്‍ പ്രവേശിപ്പിച്ചതിനാല്‍ രോഗവ്യാപന ഭീഷണിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
സംസ്ഥാനത്തു ഇന്ന് സ്വർണ്ണ വിലയിൽ മാറ്റം ഇല്ല.4460 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.പവന് 35680 രൂപ.
രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നടപടിയില്‍ പ്രതിക്ഷേധിച്ചു ഒന്‍പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ഡിസംബര്‍ 16, 17 തീയതികളില്‍ പണിമുടക്കും.കോവിഡ് ഭീതിയുടെ പഞ്ചാത്തലത്തില്‍ സമരം പിന്‍വലിക്കാനും സാധ്യത ഉണ്ട്.
ഭാരത് ബോണ്ട് മൂന്നാം ഘട്ട ഇടിഎഫ് ൽ ഡിസംബർ മൂന്ന് മുതൽ 9 വരെ നിക്ഷേപിക്കാം.1000 കോടി രൂപയാണ് സമാഹരിക്കാൻ ആണ് ലക്‌ഷ്യം.
പെട്രോൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജി.എസ്.ടി. കൗൺസിൽ വ്യകത്മാക്കി.ജി.എസ്.ടി. കൗൺസിൽ നൽകിയ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി.
സഹകരണ സംഘങ്ങള്‍ക്ക് നിയന്ത്രമേർപ്പെടുത്തുന്നതിനെതിരെ ആശങ്കയറിയിച്ച് കേരളം ആർബിഐ ഗവർണർക്ക് കത്ത് നൽകി. ഹകരണ സംഘങ്ങള്‍ക്ക് നിയന്ത്രമേർപ്പെടുത്തുന്നതിനെതിരെ നിയമ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വാസവൻ വ്യകത്മാക്കി.
വിസ പ്ലാറ്റ്‌ഫോമിൽ ആണ് കാർഡ്.യര്‍പോര്‍ട്ട് ലോഞ്ച് ആക്സസും ഇൻഷുറൻസും ഉൾപ്പെടെ പ്രീമിയം ഫീച്ചറുകൾ ഡെബിറ്റ് കാർഡിൽ ലഭ്യമാണ്.
ഡല്‍ഹി സര്‍ക്കാര്‍ വാറ്റ് കുറച്ചതു വഴി ഡല്‍ഹിയില്‍ പെട്രോള്‍ വിലയില്‍ എട്ടു രൂപയ്ക്കു മേല്‍ കുറവ് രേഖപ്പെടുത്തി.