- സ്വർണ്ണ വില ഉയർന്നു
സ്വർണ്ണ വില ഗ്രാമിന് 20 രൂപ വർധിച്ച് 4520 രൂപയായി.ഇതോടെ നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണ്ണം എത്തി
- ക്രിപ്റ്റോ കറൻസി നിക്ഷേപം വർധിക്കുന്നു
ജനങ്ങൾക്കിടയിൽ ക്രിപ്റ്റോ കറൻസി നിക്ഷേപത്തിന് സ്വീകാര്യത ഏറുന്നു. ഏറ്റവും കൂടുതൽ ക്രിപ്റ്റോ നിക്ഷേപം ഇന്ത്യയിൽ നിന്നും.ഇന്ത്യൻ ജന സംഖ്യയുടെ 7 .3 % ക്രിപ്റ്റോയിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ.നിലവിൽ 68000 ഡോളറും കടന്ന് ബിറ്റ് കോയിൻ കുതിക്കുകയാണ്.
- കേരളത്തിൽ നിന്നുള്ള പോപ്പുലർ വെഹിക്കിൾസ് ഐപിഓ ക്ക് ഒരുങ്ങുന്നു
രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാരുതി ഡീലര്‍മാരില്‍ ഒന്നായ പോപ്പുലര്‍ വെഹിക്കിള്‍സ് ഐപിഓ ക്ക് ഒരുങ്ങുന്നു.800 കോടി രൂപ സമാഹരിക്കുക ആണ് ലക്ഷ്യം.
- ഫാം ഈസി ഐപിഓ വരുന്നു
ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ കമ്പനി ആയ ഫാം ഈസി 6250 കോടി രൂപയുടെ ഐപിഓയ്ക്ക് ഫയല്‍ ചെയ്തു.ഓഹരി ഉടമകളാരും തന്നെ ഓഹരികള്‍ വില്‍ക്കുന്നില്ല എന്നതാണ് ഈ ഐപിഓ യുടെ പ്രതേകത.
- മികച്ച ലിസ്റ്റിങ് ഗെയിൻ നൽകി നൈക്ക
വിപണയിൽ ലിസ്റ്റ് ചെയ്ത ഇന്ന് തന്നെ നൈക്കയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി കവിഞ്ഞു.96 . 27 % ലിസ്റ്റിങ് ഡേ ഗെയിൻ ആണ് നൈക്ക നൽകിയത്.ഇഷ്യൂ പ്രൈസ് 1125 രൂപ ആയിരുന്നു.ലിസ്റ്റ് ചെയ്ത ഇന്ന് ക്ലോസ് ചെയ്തത് 2208 രൂപക്ക് ആണ്.
- ഇന്ധന വില കൂടിയേക്കും എന്ന് സൂചന
രാജ്യാന്തര വിപണിയിലെ വില 85 ഡോളറിനു മുകളിലെത്തി.കൂടാതെ ഒപെക് രാജ്യങ്ങള്‍ ഉടനടി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നു ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ വില വർദ്ധനവ് മൂലം ഇന്ധന വില രാജ്യത്ത് വീണ്ടും വർധിപ്പിക്കും എന്നാണ് സൂചന.
കടക്കെണിയിൽ അകപ്പെട്ടോ ? കടബാദ്ധ്യതയിൽ നിന്ന് രക്ഷപ്പെടാനുള്ള ചില വഴികളിതാ
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്