സംസ്ഥാനത്തു ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ല .ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയും ആണ് ഇന്നത്തെ വില.
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ഫാർമസ്യൂട്ടിക്കൽ പ്ലാറ്റ്ഫോം ആയ SastaSundar.comൻ്റെ ഭൂരിഭാഗം ഓഹരികളും ഫ്ലിപ്കാര്‍ട്ട് സ്വന്തമാക്കി.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.58 കോടിയായിരുന്നു SastaSundar.comൻ്റെ വിറ്റുവരവ്.
ഓൺലൈൻ വായ്‌പ പ്ലാറ്റ്‌ഫോമുകളിൽ പകുതിയും നിയമ വിരുദ്ധം .ഇവ കണ്ടെത്തുന്നതിനായി നോഡല്‍ ഏജന്‍സിക്ക് രൂപം നല്‍കണമെന്ന് ആര്‍ബിഐ സമിതി നിർദ്ദേശം.പ്ലേയ് സ്റ്റോറിൽ ഉള്ള 1100 ഓളം വരുന്ന ഓൺലൈൻ വായ്പ ആപ്പുകളിൽ 600 ഓളം നിയമ വിരുദ്ധം ആണെന്ന് കണ്ടെത്തി. പണം തിരിച്ചടയ്ക്കാനായി ഉപഭോക്താക്കളെ ഭീക്ഷണിപ്പെടുത്തുന്നത് പതിവായതോടെ ആണ് ഈ നീക്കം.
ലോക ബാങ്കിന്റെ കണക്ക് അനുസരിച്ചു 8700 കോടി രൂപയാണ് ഇതുവരെ പ്രവാസികൾ ഈ വർഷം ഇന്ത്യയിലേക്ക് അയച്ചത്.ഏറ്റവും കൂടുതൽ തുക വന്നത് US ൽ നിന്നാണ്.മൊത്തം വന്ന തുകയുടെ 20 % വും വന്നത് US ൽ നിന്നാണ്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 400 കോടി ഡോളര്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
അഞ്ചു കോടി രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ ഗൂഗിളിന്റെ സഹായത്തോടെ സിഡ്ബി വായ്പ നേടാം.ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ പ്രൊമോഷന്‍, ഫിനാന്‍സിങ്, വികസനം എന്നിവയാകും ലക്‌ഷ്യം.
ഇന്ത്യ ക്രിപ്‌റ്റോ കറന്‍സികളെ പേമെന്റായി അംഗീകരിക്കില്ല; പകരം ആസ്തിയായി ആവും പരിഗണിക്കുക എന്ന് റിപ്പോർട്ട്.നിലവില്‍ ലോകത്ത് ക്രിപ്‌റ്റോ കറന്‍സികളില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണെന്നു ആണ് റിപ്പോർട്ടുകൾ.