NEWS

ഇന്നത്തെ സാമ്പത്തിക വാർത്തകൾ | നവംബര്‍ 22, 2021

Advertisement
  • സ്വർണ്ണ വിലയിൽ മാറ്റമില്ല

സംസ്ഥാനത്തു കഴിഞ്ഞ മൂന്നു ദിവസമായി സ്വർണ്ണ വിലയിൽ മാറ്റമില്ല.ഗ്രാമിന് 4575 രൂപയും പവന് 36,600 രൂപയുമാണ് ഇന്നത്തെ വില.

  • വന്യ ജീവി ആക്രമണം നേരിടേണ്ടി വന്നാൽ സർക്കാർ സഹായം ലഭിക്കും

വന്യ ജീവി ആക്രമണം മൂലം മരണം സംഭവിച്ചാൽ വേണ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ,സ്ഥിര അംഗവൈകല്യം സംഭവിച്ചാൽ 2 ലക്ഷം രൂപയും ,പരിക്കിന് ഒരു ലക്ഷം രൂപയും സഹായം ലഭിക്കും.

  • ജനുവരി ഒന്ന് മുതൽ ചെരുപ്പിനും വസ്ത്രങ്ങൾക്കും വില കൂടും

ആയിരം രൂപ വരെയുള്ള തുണിത്തരങ്ങൾക്ക് 5 ശതമാനം,അതിനു മുകളിൽ 18 ശതമാനം എന്നിങ്ങനെയാണ് നിലവിൽ ജി.എസ്.ടി . ഇത് ഏകീകരിച്ചു എല്ലാത്തിനും 12 ശതമാനം ആകും .ഇന്ത്യയിൽ വിറ്റഴിയുന്ന തുണിത്തരങ്ങളിൽ 80 ശതമാനവും ആയിരം രൂപയ്ക്ക് താഴെയുള്ളതാണ്.1000 രൂപയുടെ തുണിക്ക് 12 ശതമാനം ജിഎസ്ടി കൂടി ആവുമ്പോൾ 1120 രൂപയാകും.

  • സ്റ്റാർ ഹെൽത് ഐപിഓ ഈ മാസം അവസാനം

7,500 കോടി രൂപയാണ് ഐപിഓ വഴി സമാഹരിക്കുന്നത്.2021ലെ ഏറ്റവും വലിയ മൂന്നാമത്തെ ഐപിഒ ആണ് ഇത്.

  • ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

സെൻസെക്‌സ് 58,500ന് താഴെ ക്ലോസ് ചെയ്തു. നിഫ്റ്റി 17,416 നും ക്ലോസ് ചെയ്തു.ആഗോള വിപണികളിലെ പ്രതികൂല സാഹചര്യമാണ് രാജ്യത്തും പ്രതിഫലിച്ചത്.

  • താരീഫ് ചാർജ് വർധിപ്പിച്ചു എയർടെൽ

വിവിധ പ്ലാനുകള്‍ക്ക് 20 രൂപ മുതല്‍ 501 രൂപ വരെ ആണ് വർധിപ്പിച്ചത്.പുതിയ നിരക്ക് നവംബർ 26 നു നിലവിൽ വരും.രാജ്യത്തെ നിലനിൽപ്പിനു വർദ്ധനവ് ആവശ്യം എന്നാണ് എയർടെൽ വ്യക്തമാക്കിയത്.

  • ഇനി ഡീസൽ കാറുകൾ ഇറക്കില്ല എന്ന് മാരുതി

ഡീസൽ കാറുകളുടെ കാലം കഴിഞ്ഞു ,ഇനി വിപണിയിൽ ഡീസൽ കാർ ഇറക്കില്ല .പകരം കൂടുതൽ മൈലേജ് നൽകുന്ന പെട്രോൾ എൻജിനുകൾ അവതരിപ്പിക്കും എന്ന് മാരുതി.

  • പേടിഎം ഓഹരി വില ഇന്നും ഇടിഞ്ഞു

ഓഹരിയൊന്നിന് 2,150 രൂപ നിരക്കിലായിരുന്നു ഐപിഒ വില .27ശതമാനം നഷ്ടത്തിലാണ് ലിസ്റ്റ് ചെയ്ത ദിവസം ക്ലോസ് ചെയ്തത് .ഇന്ന് വീണ്ടും ഓഹരി നഷ്ട്ടത്തിലേക്ക് കൂപ്പു കുത്തി.വിപണിമൂല്യത്തിൽ 50,000 കോടിയിലേറെയാണ് കുറവുണ്ടായത്.

  • ഫെസ്റ്റിവൽ സീസണിൽ കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ വാഹന വിപണി

പതിറ്റാണ്ടിലെ ഏറ്റവും മോശമായ ഉൽസവകാല വിൽപ്പനയാണ് ഇന്ത്യൻ വാഹന വിപണിക് നേരിണ്ടേണ്ടി വന്നത് .2021 ഒക്ടോബറിലെ മൊത്തം ആഭ്യന്തര വിൽപ്പന 2020 ഒക്ടോബറിനെ അപേക്ഷിച്ച് 5.33 ശതമാനം കുറവാണ്.

Advertisement