ഇന്നത്തെ സാമ്പത്തിക വാർത്തകൾ | നവംബര്‍ 24, 2021
- സംസ്ഥാനത്തു സ്വർണ്ണ വില കുറഞ്ഞു
ഗ്രാമിന് 35 രൂപ കുറഞ്ഞു 4,470 രൂപയും പവന് 560 രൂപ കുറഞ്ഞു 35,760 രൂപയുമായി.ഈ മാസം 16 നു ആയിരുന്നു ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്.
- സ്റ്റാർ ഹെൽത്ത് ഐപിഓ നവംബർ 30 നു തുടങ്ങും
ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലെയ്ഡ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഐപിഓ ഈ മാസം 30 നു ആരംഭിക്കും.ഡിസംബര്‍ 2 ന് അവസാനിക്കും.പ്രതിഓഹരി 870-900 രൂപയാണ് ഇഷ്യൂ പ്രൈസ് ..ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് സ്റ്റാര്‍ ഹെല്‍ത്ത് .
- ട്രേഡ് എമര്‍ജ് പ്ലാറ്റ് ഫോം അവതരിപ്പിച്ചു ഐസി ഐസി ഐ ബാങ്ക്
ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും ഡിജിറ്റല്‍ ബാങ്കിംഗും മൂല്യവര്‍ധിത സേവനങ്ങളും നൽകുവാനായി ഐസി ഐസി ഐ ബാങ്ക് ട്രേഡ് എമര്‍ജ് എന്ന പ്ലാറ്റ് ഫോം അവതരിപ്പിച്ചു.ട്രേഡ് എമര്‍ജ് മൊബൈൽ ആപ്പും ലഭ്യമാകും.
- ജിഎസ്ടി സ്ലാബുകൾ കേന്ദ്രം ഉയർത്തിയേക്കും
അധിക വരുമാനം കണ്ടെത്തുന്നതിനായി ജിഎസ്ടി സ്ലാബുകൾ കേന്ദ്രം ഉയർത്തിയേക്കും എന്ന് റിപ്പോർട്ട്.നിലവിലെ അഞ്ച് ശതമാനത്തിന്റെ സ്ലാബ് 7 ശതമാനമായും 18 ശതമാനത്തിന്റേത് 20 ശതമാനമായും ഉയർത്താനാണ് നീക്കം.
- മൊബൈൽ സേവന നിരക്ക് കുത്തനെ ഉയർത്തി കമ്പനികൾ.എയർടെല്ലിന് പിന്നാലെ വിഐ യും ചാർജുകൾ ഉയർത്തി
വർധിപ്പിച്ച പുതിയ നിരക്ക് പ്രകാരം പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതൽ 25 ശതമാനം വരെ വർധിക്കും.
- ക്രിപ്റ്റോ കറൻസികൾ പൂർണ്ണമായി നിരോധിച്ചേക്കില്ല
ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾ പൂർണ്ണമായി നിരോധിക്കില്ല ,പകരം നിയന്ത്രണങ്ങൾ കൊണ്ട് വരുമെന്ന് റിപ്പോർട്ട്. സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കും എന്നാണ് റിപ്പോർട്ട്.പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ ക്രിപ്റ്റോ നിയന്ത്രണബില്ല് അവതരിപ്പിക്കും.
- കെഎസ്ബി വൈദ്യുതി പോസ്റ്റുകളിൽ പോൾ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി ടെൻഡര്‍ ക്ഷണിച്ചു
കെഎസ്ബി യുടെ നിലവിലുള്ള വൈദ്യുതി പോസ്റ്റുകളിൽ പോൾ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു ത്രീ വീലർ, ടൂ വീലർചാർജിങ് സൗകര്യം ഒരുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു.1140 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ ആണ് നിർമിക്കുന്നത്.അവസാന തിയതി നവംബര്‍ 26.
- രണ്ട് പൊതുമേഖലാ ബാങ്കുകൾ കൂടെ സ്വകാര്യവത്കരിക്കുന്നു
ഇന്ത്യൻ ഓവര്‍സീസ് ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവയാണ് സ്വകാര്യവത്കരിക്കുന്നത് .കേന്ദ്ര സര്‍ക്കാരിൻെറ മുഴുവൻ ഓഹരികളും വിറ്റഴിച്ചേക്കും.സ്വകാര്യവത്കരണത്തിലൂടെ സർക്കാർ വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്