Categories: NEWS

കൊറോണ കാലത്ത് ജോലി നഷ്ട്ടപ്പെട്ടവർക്ക് തൊഴിലില്ലാ വേതനം

Advertisement

കൊറോണ രാജ്യത്തെ പിടിമുറുക്കിയതിന് ശേഷം നിരവധി പേരുടെ ജോലി നഷ്ടമായിരുന്നു.ഇവരെ സഹായിക്കാൻ സർക്കാരും ബാങ്കുകളും പുതിയ പല പദ്ധതികളും ആസൂത്രണം ചെയ്തു. ഇപ്പോഴിതാ ജോലി നഷ്ടമായവർക്ക് തൊഴിലില്ല വേതനത്തിന് അപേക്ഷിക്കാനുള്ള അവസരം വന്നിരിക്കുകയാണ്.ജോലി നഷ്ടപ്പെട്ടവർക്ക് വലിയൊരു ആശ്വാസമാണിത്.

ഇ എസ് ഐ വിഹിതം കിട്ടുന്ന തൊഴിലാളികൾക്കാണ് അപേക്ഷിക്കാവുന്നത്.മാർച്ച് 24 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഓൺലൈൻ ആയി തൊഴിലില്ലാ വേതനത്തിനായി ആപേക്ഷിക്കാം.www.esic.in എന്ന വെബ്‌സൈറ്റിൽ ജോലി നഷ്ടപ്പെട്ടു എന്നു വ്യക്തമാക്കുന്ന
സത്യവാങ്മൂലം, ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ നൽകി അപേക്ഷ സമർപ്പിക്കാം. 21000 രൂപയില്‍ കുറഞ്ഞ മാസവരുമാനമുള്ളവര്‍ക്കാണ് ഇഎസ്‌ഐ ആനുകൂല്യത്തിനു അര്‍ഹതയുള്ളത്.

തൊഴിൽ നഷ്ടപ്പെട്ട ഇഎസ്‌ഐ അംഗംങ്ങൾക്ക് മാസശമ്പളത്തിന്റെ 25% ആണ്‌ നൽകിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് 50 ശതമാനമാക്കി വർധിപ്പിച്ചു. ആനുകൂല്യം നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുകയും ചെയ്യും.2021 ജൂൺ വരെ പദ്ധതി പദ്ധതി നിലവിലുണ്ടാകും.

Advertisement