സംസ്ഥാനത്തു ഇന്ന് സ്വർണ്ണവില കുറഞ്ഞു.ഗ്രാമിന് 10 രൂപ കുറഞ്ഞ് 4710 രൂപയായി.കഴിഞ്ഞ മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷമാണ് ഇന്ന് വിലയിൽ ഇടിവ് ഉണ്ടായത്.
സംസ്ഥാനത്ത് നിലവിലുള്ള ഓട്ടോ ടാക്സി ശൃംഖലകളെ തമ്മിൽ ബന്ധിപ്പിച്ചു കുറഞ്ഞ നിരക്കിൽ ടാക്സി സേവനം നൽകുക ആണ് ലക്ഷ്യം.’കേരള സവാരി’ എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോം ആഗസ്റ്റ് 17 ചിങ്ങമാസം ഒന്നാം തിയതി ആരംഭിക്കും.മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് പദ്ധതി നടപ്പിലാക്കുന്നത്.
മൊത്തം വില്‍പ്പനയില്‍ 51.12 ശതമാനം വര്‍ധനവ് ടാറ്റ മോട്ടോർസ് രേഖപ്പെടുത്തി.ഇന്ത്യയിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 30,185 യൂണിറ്റില്‍ നിന്ന് 47,505 യൂണിറ്റായി ഉയർന്നു.
ഈ മാസം നടക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി യോഗത്തിൽ പലിശ നിരക്ക് 0.35 -0.50 ശതമാനം വരെ വര്‍ധിപ്പിച്ചേക്കുമെന്നു റിപ്പോർട്ട്.
ഡാറ്റ അനലറ്റിക്‌സ് സ്ഥാപനമായ കാന്താര്‍ തയാറാക്കിയ രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള ബ്രാന്‍ഡുകളുടെ പട്ടികയിൽ ആണ് പാര്‍ലെ ഒന്നാം സ്ഥാനം നേടിയത്.ഡയറി ബ്രാന്‍ഡായ അമുല്‍ ആണ് രണ്ടാമത്.
ഇനിയും റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് പിഴയോടുകൂടി ഐടിആര്‍-ഫയല്‍ ചെയ്യാം.നികുതി നൽകേണ്ട വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍, 5000 രൂപ പിഴയൊടു കൂടി ഡിസംബര്‍ 31നുമുമ്പായി റിട്ടേണ്‍ ഫയൽ ചെയ്യാം.അഞ്ചു ലക്ഷത്തിൽ താഴെ വരുമാനമുള്ളവര്‍ക്ക് ലേറ്റ് ഫീസ് 1,000 രൂപയാണ്.
വോഡാഫോണ്‍ ഐഡിയ, റിലയൻസ് ജിയോ, ഭാരതി എയർടെൽ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുത്തത്.റിലയൻസ് ജിയോ ലേലത്തിൽ മുന്നേറി എന്നാണു റിപ്പോർട്ട്.
ജെറ്റ് ഇന്ധനത്തിന്റെ വില 12 ശതമാനം കുറച്ച സാഹചര്യത്തിൽ വിമാന യാത്ര നിരക്ക് കുറക്കാൻ സാധ്യത.
കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ പിപിഎഫ് നിക്ഷേപം 134 ശതമാനം വർധിച്ചുവെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ.
വി- ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വരുമാനത്തിൽ 2022- 23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വർധന.1018.29 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.