Advertisement

ഇന്നത്തെ സാമ്പത്തിക വാർത്തകൾ , 27 ഏപ്രിൽ 2022

  • സ്വർണ വിലയിൽ മാറ്റമില്ല

Advertisement

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ല.ഗ്രാമിന് 4,845 രൂപയിലും പവന് 38,760 രൂപയിലുമാണ് ഇന്ന് കേരളത്തിൽ വ്യാപാരം നടന്നത്.

  • ക്രിപ്റ്റോ നിയന്ത്രം ഉടനില്ല

    ക്രിപ്റ്റോ കറൻസി നിയന്ത്രണം ഉചിതമായ സമയത്ത് നടപ്പിലാക്കും എന്നാൽ തിടുക്കത്തിൽ തീരുമാനം എടുക്കില്ല എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.

  • എയർ ഏഷ്യയെ , എയർ ഇന്ത്യ എക്സ്പ്രസ്സ് വാങ്ങാൻ ഒരുങ്ങുന്നു

    എയർ ഏഷ്യയെ എയർ ഇന്ത്യ എക്പ്രസ്സുമായി ലയിപ്പിക്കാൻ ഉള്ള നീക്കത്തിന്റെ ഭാഗമായി എയർ ഏഷ്യ ഇന്ത്യയുടെ മുഴുവൻ ഓഹരികളും വാങ്ങാൻ ഒരുങ്ങി ടാറ്റ സൺസ്,നിലവിൽ എയർ ഏഷ്യ ഇന്ത്യ യുടെ 84 % ഓഹരികൾ ടാറ്റ സൺസിന്റെ ഉടമസ്ഥതയിൽ ആണ്.

  • മാരുതി സുസുക്കി വാഹങ്ങൾക്ക് ഫിനാൻസ് നൽകാൻ ഇന്ത്യൻ ബാങ്കും

    മാരുതി സുസുക്കി വാഹങ്ങൾക്ക് ലോൺ ലഭ്യമാക്കാൻ ഇന്ത്യൻ ബാങ്കും ഒരുങ്ങുന്നു.ഇന്ത്യൻ ബാങ്കിന്റെ എല്ലാ ബ്രാഞ്ചിൽ നിന്നും ലോൺ നേടാം.വാഹന വിലയുടെ 90 % വരെ ലോൺ ലഭിക്കും.സീറോ പ്രോസസിങ് ചാർജ് , ഫ്രീ ഫാസ്റ്റ് ടാഗ് ,30 ലക്ഷം രൂപ വരെയുള്ള സൗജന്യ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നീ ആനുകൂല്യങ്ങളും ലഭിക്കും.

  • നോക്കിയ ജി21 അവതരിപ്പിച്ചു

    മൊബൈൽ ഫോൺ നിർമ്മാതാക്കൾ ആയ നോക്കിയ പുതിയ മോഡൽ ആയ നോക്കിയ ജി21 അവതരിപ്പിച്ചു.12,999 രൂപ മുതലാണ് ഫോണിന്റെ വില.ഒറ്റ ചാര്‍ജില്‍ 3 ദിവസം ഉപയോഗിക്കാം എന്നതാണ് പ്രത്തേകത.

  • ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയന്‍സ്

    റിലയൻസിന്റെ വിപണി മൂല്യം 19 ലക്ഷംകോടി കടന്നു.ഇന്ത്യൻ മാർക്കറ്റിൽ മൂലധന വിപണിയില്‍ 19 ലക്ഷംകോടി രൂപ വിപണിമൂല്യം പിന്നിടുന്ന ആദ്യ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറി.

  • എൽഐസി ഐപിഒ

    പ്രൈസ് ബാൻഡ് : ഒരു ഓഹരിക്ക് 902 രൂപ മുതൽ 949 രൂപ വരെ
    എൽഐസി പോളിസി ഉടമകൾക്ക് 60 രൂപയുടെ കിഴിവും ജീവനക്കാർക്ക് 45 രൂപയുടെ രൂപയുടെ കിഴിവും നേടാം.

    ഐപിഒ യിലൂടെ 21,000 കോടി രൂപ കണ്ടെത്താൻ ആണ് ഗവർമെന്റ് ലക്ഷ്യമിടുന്നത്.സര്‍ക്കാരിൻെറ ഉടമസ്ഥതയിൽ ഉള്ള 22 കോടി ഓഹരികൾ വിറ്റഴിക്കും. 

  • ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൽ റോബോട്ടുകളും

    ഷാർജ ബുതീനയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ലുലു ഹൈപ്പർ മാർക്കറ്റിൽ റോബോട്ടുകളുടെ സേവനവും.യുഎഇയിലെ ഏറ്റവും വലിയ ലുലു ഹൈപ്പർ മാർക്കറ്റുകളിലൊന്നാണ് ഇത്.ഹൈപ്പർ മാർക്കറ്റിലെ ഹോട്ട് ഫുഡ് സെക്ഷനിലാണ് റോബോട്ടുകൾ സേവനം നൽകുന്നത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്