NEWS

അടിപൊളിയായി കാനറാ ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്പ് | Financial News

Advertisement
  • സ്വർണ്ണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടർന്നു.ഗ്രാമിന് 4,690 രൂപയിലും പവന് 37,520 രൂപയിലുമാണ് ഇന്ന് വ്യാപാരം നടന്നത്.

  • കാനറാ ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്പ്

കാനറാ ബാങ്കിന്റെ പരിഷ്ക്കരിച്ച മൊബൈൽ ആപ്പ് ഇപ്പോൾ ലഭ്യം.പുതിയ വേർഷൻ ലഭിക്കാത്തവർ ആപ്പ് അപ്‌ഡേറ്റ് ചെയ്യുക.11 ഭാഷകളിൽ 250 ലധികം ഫീച്ചറുകൽ ആണ് പുതിയ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  • ഡീമാറ്റ് അക്കൗണ്ടുടമകൾ ശ്രദ്ധിക്കുക

ഡീമാറ്റ് അക്കൗണ്ട് ഉള്ളവർ ലോഗിൻ വിവരം ആരുമായും ഷെയർ ചെയ്യരുത് എന്ന് സെറോധ സ്ഥാപകൻ നിതിൻ കമ്മത്ത്.ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത് പോലെ ഡീമാറ്റ് അക്കൗണ്ട് വിവരങ്ങളും സൂക്ഷിക്കണം

  • അദാനിയുടെ ഒരു ദിവസത്തെ വരുമാനം 1000 കോടി രൂപ

ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ചു അദാനിയുടെ ഒരു ദിവസത്തെ വരുമാനം ഏകദേശം 1000 കോടി രൂപയാണ്.ലോകത്തെ സമ്പന്നന്മാരില്‍ നാലാമനാണ് അദാനി.ബിൽഗേറ്റിസിനെ പിന്തള്ളി ആണ് അദാനി നാലാം സ്ഥാനം നേടിയത്.

  • ലോകത്തിലെ ഏറ്റവും മൂല്യമേറിയ 10 ബാങ്കുകളിൽ ഒന്നാവാൻ എച്ച്ഡിഎഫ്‌സി

എച്ച്ഡിഎഫ്‌സിയും എച്ച്ഡിഎഫ്‌സി ബാങ്കും തമ്മിൽ ലയിച്ചു കഴിഞ്ഞാൽ ലോകത്തിലെ തന്നെ മൂല്ല്യമുള്ള 10 ബാങ്കുകളിൽ ഒന്നായി എച്ച്ഡിഎഫ്‌സി ബാങ്ക് മാറും.ഇന്ത്യയിൽ നിന്നും ആദ്യ ബാങ്കുമാവും എച്ച്ഡിഎഫ്‌സി ബാങ്ക്.

  • കാനറാ ബാങ്കിന്റെ അറ്റാദായത്തില്‍ വർധന

കാനറാ ബാങ്കിന്റെ അറ്റാദായത്തില്‍ ജൂണ്‍ പാദത്തില്‍ 71.79 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.2,022 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം.

  • 10000 രൂപയിൽ കൂടുതൽ രൂപ പിൻവലിക്കാൻ ഓടിപി വേണം

എടിഎം വഴിയുള്ള തട്ടിപ്പുകൾ തടയാൻ പുതിയ നീക്കവുമായി എസ്ബിഐ.10000 രൂപയിൽ കൂടുതൽ രൂപ പിൻവലിക്കുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഓടിപി നല്കണം

  • ക്രെഡിറ്റ് കാര്‍ഡ് യുപിഐയുമായി ബന്ധിപ്പിക്കാം

രണ്ട് മാസത്തിനുള്ളിൽ ക്രെഡിറ്റ് കാര്‍ഡ് യുപിഐയുമായി ബന്ധിപ്പിക്കാനുള്ള സിസ്റ്റം നടപ്പിലാകുമെന്നു എന്‍പിസിഐ.റുപേ ക്രെഡിറ്റ്കാര്‍ഡ് ആവും ആദ്യ ഘട്ടത്തിൽ യുപിഐയുമായി ബന്ധിപ്പിക്കാൻ സാധിക്കുക.

Advertisement