Advertisement

കൊവിഡ് കാലത്തും രാജ്യത്തെ ബാങ്കുകൾക്ക് റെക്കോർഡ് ലാഭം | Financial News Of The Day

സ്വർണ്ണ വില ഇടിഞ്ഞു

Advertisement

സംസ്ഥാനത്തു സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു.ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 4375 രൂപയും പവന് 35,200 രൂപയുമാണ് വില.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച പിന്നോട്ട് പോകും

ഇന്ധന വില വർദ്ധനവിനെ തുടർന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ച പിന്നോട്ട് പോകും എന്ന് റിപ്പോർട്ട്.മിക്ക സംസ്ഥാനങ്ങളിലും ഇന്ധന വില 100 കടന്നു.ഇതിനോടൊപ്പം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയും ഉയരുകയാണ്.എന്ന വില കുറച്ചില്ല എങ്കിൽ സാധനങ്ങളുടെ വില വർധിക്കുകയും ജനങ്ങളുടെ ചിലവ് കൂടി സേവിങ്സ് ഒന്നുമില്ലാത്ത സ്ഥിതിയിലേക്ക് നയിക്കുകയും ചെയ്യും.ഇന്ധന വില കൂടുന്നത് ഇന്ത്യയിലെ ജനങ്ങളെ ദാരിദ്യത്തിലേക്ക് തള്ളി ഇടുകയാണ് ചെയ്യുന്നത് എന്ന് ആണ് വിദഗ്ധരുടെ അഭിപ്രായം.

ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡ് ഇല്ലാതെ എടിഎം ൽ നിന്നും പണം പിൻവലിക്കാം

ബാങ്ക് ഓഫ് ബറോഡ എം കണക്ട് പ്ലസ് അപ്ലിക്കേഷന്‍ ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡ് ഇല്ലാതെ 5000 രൂപ വരെ എടിഎം ൽ നിന്നും പിൻവലിക്കാം.

ആക്സിസ് ബാങ്കിന്റെ പുതുക്കിയ എസ്എംഎസ് ചാർജ് നാളെ മുതൽ

ആക്സിസ് ബാങ്കിന്റെ പുതുക്കിയ എസ്എംഎസ് ചാർജ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ.നാളെ മുതൽ ഓരോ എസ്എംഎസ് അലേര്‍ട്ടിനും 25 പൈസാ വീതമാണ് ആക്സിസ് ബാങ്ക് ഉപയോക്താവില്‍ നിന്നും ഈടാക്കുക.

മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ ,പദ്ധതി കാലാവധി നീട്ടി

മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ നൽകുന്ന വിവിധ ബാങ്കുകളിലെ സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റ് സ്‌കീമിന്റെ കാലാവധി നീട്ടി.എസ്ബിഐ, എച്ച്ഡിഎഫ്‌സി , ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് കാലാവധി സെപ്റ്റംബർ 30വരെ നീട്ടിയത്.

കൊവിഡ് കാലത്തും രാജ്യത്തെ ബാങ്കുകൾക്ക് റെക്കോർഡ് ലാഭം

രാജ്യത്തെ പൊതുമേഖലാ ,പ്രൈവറ്റ് ബാങ്കുകളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭം 1,02,252 കോടി രൂപ.കൂടുതൽ ലാഭം ഉണ്ടാക്കിയത് HDFC ,SBI എന്നീ ബാങ്കുകൾ ആണ്.

സ്റ്റാന്റേർഡ് ലൈഫ് എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനിയിലെ ഓഹരികൾ വിറ്റു

സ്റ്റാന്റേർഡ് ലൈഫ് എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനിയിലെ അഞ്ചു ശതമാനം ഓഹരികൾ വിറ്റഴിച്ചതിലൂടെ 6,784 കോടി രൂപ നേടി.ഇനി നിലവിൽ 3.8 % ഓഹരികൾ ആണ് സ്റ്റാന്റേർഡ് ലൈഫിന്റെ കൈവശം ഉള്ളത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്