Advertisement

ഈ ആഴ്‌ചയിലെ പ്രധാന സാമ്പത്തിക വാർത്തകൾ | Financial News Weekly Update

  • സിഎസ്ബി ബാങ്ക് അറ്റാദായത്തില്‍ വർദ്ധനവ്

Advertisement

ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ സിഎസ്ബി ബാങ്ക് 148.25 കോടി രൂപ അറ്റാദായം നേടി.മുൻവർഷം ഇതേ സമയമുള്ള അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോൾ 180 % വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.

  • റിലയന്‍സ് ഇൻഡസ്ട്രീസ് ആദായത്തില്‍ 42 ശതമാനം വര്‍ധനവ്

സെപ്തംബര്‍ 2021ല്‍ അവസാനിച്ച ത്രൈമാസത്തില്‍ 13,680 കോടിയുടെ ആദായം നേടി.ഇതോടെ കണ്‍സോളിഡേറ്റഡ് ഓപ്പറേറ്റിംഗ് റവന്യു 1,91,271 കോടിയായി ഉയര്‍ന്നു.റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ഉള്‍പ്പെട്ട കെമിക്കല്‍, ടെലികോം, റീടെയില്‍ കമ്പനികള്‍ വലിയ നേട്ടം കൊയ്തു.

  • നഷ്ടത്തിലേക്ക് തന്നെ കൂപ്പുകുത്തി വൊഡഫോൺ ഐഡിയ

2021 ഡിസംബറിൽ അവസാനിച്ച പാദവാർഷികത്തിൽ 7230.9 കോടിയാണ് കമ്പനിയുടെ നഷ്ടം. കഴിഞ്ഞ വർഷം ഇതേ കാലത്ത് 4532.1 കോടിയായിരുന്നു നഷ്ടം.

  • ക്രൂഡ് ഓയിലിന്റെ തദ്ദേശീയ ഉൽപ്പാദനം വർധിപ്പിക്കണം

ക്രൂഡ് ഓയിലിന്റെ തദ്ദേശീയ ഉൽപ്പാദനം വർധിപ്പിക്കണമെന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.ഇതിനായി ഗവേഷണ-വികസന പ്രവർത്തനങ്ങൾ നടത്തണം.

  • ഇലക്ട്രിക്ക് വാഹന നിർമ്മാണത്തിലേക്ക് കടക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പും

ഇന്ത്യയിലെ വ്യാവസായി ഭീമനായ ഗൗതം അദാനി വാഹന നിർമ്മാണ രംഗത്തേക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ കോച്ചുകൾ, ബസുകൾ, ട്രക്കുകൾ എന്നിവയാകും നിർമിക്കുക.ഇത് കൂടാതെ കാർ ബാറ്ററികൾ നിർമ്മിക്കാനും രാജ്യത്തുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്

  • സ്വർണ്ണം വാങ്ങുന്നവർ ബിൽ സൂക്ഷിച്ചു വെക്കുക 

സ്വർണം വാങ്ങുന്നവർ ബിൽ സൂക്ഷിച്ചു വെക്കുക.സ്പെഷൽ സ്കീമുകളുടെ പേരിൽ ജൂവലറികൾ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ അന്വോഷിക്കുന്നതിന്റെ ഭാഗമായി ബിൽ ആവശ്യപ്പെട്ടേക്കാം

  • അരൂരിൽ 150 കോടി നിക്ഷേപവുമായി ലുലു ഗ്രൂപ്പ് 

അരൂരിൽ 150 കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. അരൂരിൽ 150 കോടി രൂപ മുതൽ മുടക്കിൽ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള ലുലുവിന്റെ അത്യാധുനിക കേന്ദ്രം ഏപ്രിലിൽ പ്രവർത്തനം തുടങ്ങും.24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നേരിട്ടും അല്ലാതെയും 450 ലധികം ആളുകൾക്ക് ഇതിലൂടെ തൊഴിൽ ലഭിക്കും.

  • കേന്ദ്ര സർക്കാരിന്റെ പശു ക്രെഡിറ്റ് കാർഡ് 

കേന്ദ്ര സർക്കാരിന്റെ പശു കിസാൻ ക്രെഡിറ്റ് കാർഡ്.3 ലക്ഷം വരെ വായ്പ 4 % പലിശ.പശു, കോഴി, ആട്,പന്നി, മുയൽ, അലങ്കാര പക്ഷികൾ മൽസ്യം എന്നിവയുടെ വളർത്തലിനു പശു കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ ഉപയോഗപ്പെടുത്താം

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്