മത്സ്യ തൊഴിലാളികൾക്ക് നാളെ മുതൽ അക്കൗണ്ടിൽ 2000 രൂപ എത്തും
കൊറോണ പ്രതിസന്ധി ,മത്സ്യ തൊഴിലാളികൾക്ക് നാളെ മുതൽ അക്കൗണ്ടിൽ 2000 രൂപ എത്തും
ലോക്ക് ഡൌൺ മൂലം പണിക്ക് പോകുവാൻ സാധിക്കാതെ ബുദ്ധിമുട്ടിലായിരിക്കുന്ന മത്സ്യ തൊഴിലാളികൾക്ക് ആശ്വാസമായി കേരള സർക്കാർ.നാളെ മുതൽ മത്സ്യ തൊഴിലാളികളുടെ അക്കൗണ്ടിൽ 2000 രൂപ ധനസഹായം എത്തും.മത്സ്യ തൊഴിലാളി ക്ഷേമനിധിയിൽ അംഗമായവർക്ക് 2000 രൂപ വീതം നൽകുവാൻ ആണ് മന്ത്രി സഭാ തീരുമാനം.
തീരദേശ മേഖലയിലെ 1,60,000 കുടുംബങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും.ഇതിനു വേണ്ടി മാത്രം 35 കോടി രൂപ ആവശ്യമായുണ്ട്.മൽസ്യ തൊഴിലാളികൾക്ക് 2000 രൂപ കൂടാതെ അനുബന്ധ തൊഴിലാളികൾക്ക് 1000 രൂപ വീതവും ലഭിക്കും.കശുവണ്ടി, കയർ, കൈത്തറി തൊഴിലാളികൾക്കും ആയിരം രൂപ വീതം നൽകും.
പെൻഷനോ ക്ഷേമ നിധിയോ ഇല്ലാത്തവരെയും ധനസഹായം നൽകുവാനായി പരിഗണിക്കും എന്ന് മന്ത്രി പറഞ്ഞു.പെൻഷൻ ഇല്ലാത്തവർ ഇതിനായി തദ്ദേശ സ്ഥാപനത്തെ വിവരം അറിയിക്കണം. ഇവർക്ക് പ്രത്യേക സഹായമായി ആയിരം രൂപ ലഭിക്കും.
fishermen will get rs 2000 in their accounts from tomorrow
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്