ആദിത്യ ബിർള ഫാഷനിൽ നിക്ഷേപം നടത്താനൊരുങ്ങി ഫ്ലിപ്കാർട്ട്.1500 കോടി രൂപയുടെ നിക്ഷേപം ആണ് നടത്തുക.ഇതിലൂടെ ആദിത്യ ബിർള ഫാഷന്റെ 7.8ശതമാനം ഓഹരി ആണ് ഫ്ലിപ്കാർട്ട് ഏറ്റെടുക്കുന്നത്.ഏറ്റെടുക്കൽ തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയിൽ ആദിത്യ ബിർള ഫാഷന്റെ മൂല്യം കുതിച്ചുയർന്നു.153.40 രൂപയില്‍നിന്ന് 176.85 രൂപയായാണ് വർധിച്ചത്.
ആദിത്യ ബിർള ഫാഷന്റെ നിലവിലെ വിപണി വിഹിതം 3,443.97 കോടി രൂപയാണ്.ഒരു ഓഹരിക്ക് 205 രൂപ നിരക്കിലാണ് ഫ്ലിപ്കാർട്ട് ആദിത്യ ബിർള ഫാഷനിൽ നിക്ഷേപം നടത്തുന്നത്.ഇന്ത്യ മുഴുവനുമായി 3000ത്തോളം സ്‌റ്റോറുകൾ കൂടാതെ 3,700ഓളം മള്‍ട്ടിബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളില്‍ കൂടിയും വില്പന ഉണ്ട്.റ്റര്‍ ഇംഗ്ലണ്ട്, അലന്‍ സോളി, വാന്‍ ഹുസൈന്‍, ലൂയിസ് ഫിലിപ്പ് തുടങ്ങിയ ബ്രാൻഡുകൾ ഒക്കെ ആദിത്യ ബിർള ഫാഷന്റെ കീഴിലാണ്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്