Categories: BUSINESSNEWS

അരവിന്ദ് ഫാഷൻസിന് പിന്നാലെ ആദിത്യ ബിർളയിലും ഓഹരി നേടി ഫ്ലിപ്കാർട്ട്​

Advertisement

ആദിത്യ ബിർള ഫാഷൻ ആൻഡ് റീറ്റെയ്ൽസിൽ 1500 കോടിയുടെ നിക്ഷേപവും ആയി, 7.8% ഓഹരി സ്വന്തമാക്കി വാൾമാർട്ടിന്റെ കീഴിലുള്ള ഇകോമേഴ്‌സ് കമ്പനി ഫ്ലിപ്കാർട്ട്. ഇതോടെ എബിഎഫ്ആർഎൽന്റെ ഓഹരി 15% കുതിച്ചു. കമ്പനി പ്രോമോട്ടർമാരുടെ ഓഹരി വിഹിതം ഇപ്പോഴുള്ള 59.79% എന്ന കണക്കിൽ നിന്ന് 55.13% ആയിമാറും. ഒരു വശത്ത് ഫ്യൂച്ചർ ഗ്രൂപ്പിന്റെ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിലും മറുവശത്ത് വിദേശ നിക്ഷേപകരിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിലും റിലയൻസ് റീട്ടെയിലുമായി ഇന്ത്യയുടെ റീട്ടെയിൽ വിപണിയിൽ മുന്നേറ്റമുണ്ടാകുന്ന സമയത്താണ് ഈ കരാറുമായി ഫ്ളിപ്കാർട്ട് മുൻപോട്ട് വരുന്നത്. ​

​ഡീൽ നിബന്ധനകൾ പ്രകാരം ഫ്ലിപ്കാർട്ടിന് പ്രീ-എംപ്റ്റീവ് അവകാശങ്ങൾ അല്ലെങ്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് മുമ്പായി എബി‌എഫ്‌ആർ‌എൽ ഭാവിയിൽ ഇഷ്യു ചെയ്യുന്ന അധിക ഓഹരികൾ വാങ്ങാനുള്ള അവകാശം, ഇക്വിറ്റി അനുവദിച്ച തീയതി മുതൽ പ്രാബല്യത്തിൽ
വരുന്ന ഫസ്റ്റ് റെഫ്യൂസൽ അവകാശം (1-5 വർഷം) എന്നിവ നൽകുന്നു. എബിഎഫ്ആർഎൽ ഫാഷൻ റീട്ടെയിലർ ഓഹരിയൊന്നിന് 205 രൂപ എന്ന മുൻ‌ഗണനാ അടിസ്ഥാനത്തിലാണ് ഫ്ലിപ്കാർട്ടിന് ഓഹരികൾ നൽകുന്നത്. ​

​ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്കാർട്ട്, മിന്ത്ര എന്നിവയിൽ കൂടുതൽ ബ്രാൻഡുകൾ ചേർക്കാൻ ഈ കരാർ അനുവദിക്കുമെന്ന് ഫ്ലിപ്കാർട്ട് പറഞ്ഞു. എ ബിഎഫ്ആർഎൽന്റെ കീഴിൽ പന്റലൂൺസ്, ഫോറെവർ 21പോലുള്ള റീട്ടെയിൽ വസ്ത്ര ശൃംഖലകളും അലൻ സോളി, പീറ്റർ ഇംഗ്ലണ്ട് നിരവധി വസ്ത്ര ബ്രാൻഡുകളും പ്രവർത്തിക്കുന്നുണ്ട്. ഈ പങ്കാളിത്തതിലൂടെ ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോമിൽ എബി‌എഫ്‌ആർ‌എല്ലിന്റെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യും. “എബി‌എഫ്‌ആർ‌എല്ലുമായുള്ള ഈ ഇടപാടിലൂടെ, രാജ്യമെമ്പാടുമുള്ള വിവിധ റീട്ടെയിൽ ഫോർമാറ്റുകളിലുടനീളം ഫാഷൻ പ്രേമികളായ ഉപഭോക്താക്കൾക്കുവേണ്ടി ഉൽ‌പ്പന്നങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കും,” ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു.​

ആദിത്യ ബിർള ഫാഷനിലേക്കുള്ള ഫ്ലിപ്കാർട്ടിന്റെ നിക്ഷേപം കമ്പനിയുടെ ഓമ്‌നി-ചാനൽ നെറ്റ്‌വർക്കിനെ ശക്തിപ്പെടുത്താനും ഡിജിറ്റൽ കഴിവുകൾ മികവുറ്റതാക്കാനും ഉപയോഗിക്കും ഇന്ത്യയുടെ വളർച്ചാ ശേഷിയുടെ ശക്തമായ അംഗീകാരമാണ് ഈ കൂടിചേരൽ . അടുത്ത 5 വർഷത്തിനുള്ളിൽ 100 ​​ബില്യൺ ഡോളറിലെത്താൻ സാധ്യതയുള്ള ഇന്ത്യയിലെ വസ്ത്ര വ്യവസായത്തിന്റെ ഭാവിയിലുള്ള നമ്മുടെ ശക്തമായ ബോധ്യത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു, ”ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള പറഞ്ഞു.​

ആദിത്യ ബിർള ഫാഷന്റെയും ഫ്ലിപ്കാർട്ട് ഗ്രൂപ്പിന്റെയും പൂരക ശക്തി കണക്കിലെടുത്ത്, ഈ പങ്കാളിത്തത്തിന് ഇന്ത്യയിലെ വസ്ത്ര വ്യവസായ വളർച്ചയെ വേഗഗതിയിലാൽക്കാനും വസ്ത്ര വാണിജ്യത്തെ പുനർനിർമ്മിക്കാനുമുള്ള കഴിവുണ്ട്,” ആദിത്യ ബിർള ഫാഷൻ മാനേജിംഗ് ഡയറക്ടർ
ആശിഷ് ദീക്ഷിത് കൂട്ടിചേർത്തു.

Advertisement