ഡിജിറ്റൽ വാർത്ത മാധ്യമ ചാനലുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. 26% മാത്രമേ വിദേശനിക്ഷേപം സ്വീകരിക്കാൻ പാടുള്ളൂ അതിൽ കൂടുതൽ ഉള്ളവ ഒഴിവാക്കണം. ഒൿടോബർ 2021നകം ഈ നിർദേശങ്ങൾ
നടപ്പിലാക്കണമെന്നും കേന്ദ്രം അറിയിച്ചു.
സിഇഒ ഡയറക്ടർ ബോർഡ് പോലുള്ള സുപ്രധാന സ്ഥാനമാനങ്ങളിൽ വിദേശികളെ നിയോഗിക്കാൻ പാടില്ല. ഇന്ത്യക്കാർ മാത്രമേ ഇത്തരം പദവികൾ കൈകാര്യം ചെയ്യാൻ പാടുള്ളൂ. 26 ശതമാനത്തിൽ കൂടുതൽ വിദേശ നിക്ഷേപം സ്വീകരിച്ചവരെല്ലാം നിക്ഷേപം തിരികെ നൽകണം. അതുപോലെതന്നെ ഒരുമാസത്തിനകം ഷെയര്ഹോള്ഡിങ്ങ് പാറ്റേണ് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ കേന്ദ്രസർക്കാരിന് ഡിജിറ്റൽ മാധ്യമങ്ങൾ സമർപ്പിക്കണം.
ഡയറക്ടർ, പ്രൊമോട്ടർ തുടങ്ങിയ അധികാരങ്ങൾ കൈകാര്യം ചെയ്യുന്നത് ആരാണെന്ന് വ്യക്തമായ റിപ്പോർട്ട് നൽകണമെന്നും ശതമാനത്തിൽ കൂടുതൽ എത്ര ഷെയറുകൾ വാങ്ങി എന്നതിനെപ്പറ്റിയുള്ള കണക്കുകളും സമർപ്പിക്കണമെന്നും നിർദ്ദേശത്തിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര മാധ്യമ ദിനത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗരേഖകൾ ആണിവ. ഓൺലൈനിലൂടെ വാർത്തകൾ സംപ്രേഷണം, സ്ട്രീം എന്നിവ ചെയ്യുന്ന ഓപ്പറേറ്റേഴ്സിന് എല്ലാം ഇത് ബാധകമാണ്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്