Advertisement

ഡെബിറ്റ് കാർഡുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും ഫ്രീ പേഴ്സണൽ ആക്സിഡൻറ്റ് ഇൻഷുറൻസ് ഉള്ള കാര്യം അറിയുമോ നിങ്ങൾക്

ബിൽ പേയ്മെൻറ്റുകൾ തുടങ്ങി നിരവധി സാമ്പത്തിക ആവശ്യങ്ങൾക്കായി ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഉപയോഗിക്കുന്നവരാണ് നാം എല്ലാവരും. ഡെബിറ്റ് കാർഡിനും ക്രെഡിറ്റ് കാർഡിനും റിവാർഡ് പോയിൻറ്റ്സ്, ക്യാഷ്ബാക്ക്, എയർപോർട്ട് ലോഞ്ച് ആക്സസ് തുടങ്ങി നിരവധി സവിശേഷതകൾ ഉണ്ട്. എന്നാൽ ഇപ്പോൾ ബാങ്കുകൾ നൽകുന്ന ഡെബിറ്റ് കാർഡുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും കോംപ്ലിമെൻറ്ററി പേഴ്സണൽ ആക്സിഡൻറ്റ് ഇൻഷുറൻസ് കവറേജും ലഭ്യമാണ്. എന്നാൽ മിക്ക ഉപഭോക്താകൾക്കും ഈ കാര്യം അറിയില്ല.

Advertisement

എന്താണ് പേഴ്സണൽ ആക്സിഡൻറ്റ് ഇൻഷുറൻസ് ?

ആക്സിഡന്റ് മൂലം ആകസ്മികമായ മരണം, സ്ഥിരമായ മൊത്ത വൈകല്യത്തിനും ഇൻഷുറൻസ് പരിരക്ഷ ഇതിലൂടെ ലഭിക്കുന്നു. 50000 രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് പേഴ്സണൽ ആക്സിഡൻറ്റ് ഇൻഷുറൻസ് കവറേജ് ലഭിക്കുക. കാർഡ് വേരിയൻറ്റുകളുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് തുകയിലും വ്യത്യാസമുണ്ടായിരിക്കും. ഒന്നിൽ കൂടുതൽ കാർഡുകൾ ഉണ്ടെങ്കിലും ഒരാൾക്ക് ഒരു കാർഡിൽ നിന്ന് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂ. ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിന് കാർഡുകൾ ഇടയ്ക്കിടെ ഉപയോഗിക്കേണ്ടതും സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതുമാണ്. കാർഡ് ഉടമ മരണപ്പെടുന്ന സാഹചര്യത്തിൽ നോമിനിക്ക് ഇൻഷുറൻസ് തുക നൽകുന്നതാണ്.
ഇനി ഡെബിറ്റ് കാർഡുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും പേഴ്സണൽ ആക്സിഡൻറ്റ് ഇൻഷുറൻസ് കവറേജ് നൽകുന്ന ബാങ്കുകൾ ഏതൊക്കയാണെന്ന് നോക്കാം.

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന ഡെബിറ്റ് കാർഡുകൾക്ക് പേഴ്സണൽ എയർ ആക്സിഡൻറ്റ് ഇൻഷുറൻസ് കവറും പേഴ്സണൽ ആക്സിഡൻറ്റ് ഇൻഷുറൻസ് (ഡെത്ത്) നോൺ എയർ കവറേജും ലഭ്യമാണ്. അതായത് എയർ അപകട മരണത്തിന് മാത്രമല്ല വായു ഇതര മരണത്തിനും കാർഡ് ഹോൾഡർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. അപകട തിയതിക്ക് 90 ദിവസം മുമ്പ് എങ്കിലും കാർഡ് ഉപയോഗിച്ചുണ്ടെങ്കിൽ മാത്രമേ ഇൻഷുറൻസ് കവറേജ് ലഭിക്കൂ. 2 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ഇത്തരത്തിൽ ഇൻഷുറൻസായി ലഭിക്കും

2. ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്കിൻറ്റെ സിൽവർ ഡെബിറ്റ് കാർഡുകൾ ഒഴികെയുള്ള എല്ലാ ഡെബിറ്റ് കാർഡ് വേരിയൻറ്റുകൾക്കും എയർ ആക്സിഡന്റ് ഇതര മരണങ്ങൾക്ക് ഇൻഷുറൻസ് കവറേജ് ലഭ്യമാണ്. അപകടത്തിന് 30 ദിവസം മുമ്പെങ്കിലും കാർഡ് ഉപയോഗിച്ച് കുറഞ്ഞത് 499 രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ മാത്രമേ കവറേജ് ലഭിക്കൂ. 5 ലക്ഷം മുതൽ 15 ലക്ഷം വരെയാണ് കവറേജ് നൽകുക

3. ആക്സിസ് ബാങ്ക്

അപകട തിയതിക്ക് 180 ദിവസം മുമ്പ് എങ്കിലും കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ ആക്സിസ് ബാങ്ക് ഡെബിറ്റ് കാർഡ് ഉടമകൾക്ക് പേഴ്സണൽ ആക്സിഡൻറ്റ് ഇൻഷുറൻസ് ലഭ്യമാണ്.

4. യെസ് ബാങ്ക്

യെസ് ബാങ്ക് ഡെബിറ്റ് കാർഡ് ഹോൾഡർമാർക്കും പേഴ്സണൽ ആക്സിഡൻറ്റ് ഇൻഷുറൻസ് ലഭ്യമാണ്. അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ചെങ്കിൽ മാത്രമേ ക്ലെയിം ലഭിക്കൂ.

5. കൊട്ടക് മഹീന്ദ്ര ബാങ്ക്

അപകടത്തിന് മുമ്പ് കുറഞ്ഞത് 500 രൂപയുടെ മൂന്ന് സാമ്പത്തിക ഇടപാടെങ്കിലും നടത്തിയാലേ കാർഡ് ഉടമകൾക്ക് പേഴ്സണൽ ആക്സിഡൻറ്റ് ഇൻഷുറൻസ് കവറേജ് നൽകൂ. ഇൻഷുറൻസ് തുക കാർഡ് വേരിയൻറ്റുകൾക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും.
ഇപ്പോൾ ഒട്ടുമിക്ക ഡെബിറ്റ് കാർഡുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും ഇൻഷുറൻസ് കവറേജുകൾ ലഭ്യമാണ്. നിങ്ങൾ കാർഡ് നൽകിയിരിക്കുന്ന ബാങ്കുമായി ബന്ധപ്പെട്ട് നിങ്ങളുടെ കാർഡിന് ലഭ്യമായിരിക്കുന്ന ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കേണ്ടതാണ്. ആവശ്യമെങ്കിൽ കൃത്യസമയത്ത് ഇൻഷുറൻസിനായി അപേക്ഷ സമർപ്പിക്കേണ്ടതുമാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്