ഇന്ധന വില കുതിച്ചുയരുന്ന ഈ കാലത്ത് ഫ്യുവൽ കാർഡുകൾ ഉപയോഗിച്ച് ഇന്ധന ചിലവ് ലാഭിക്കാൻ സാധിക്കും. ഓയിൽ കമ്പനികളുമായി ചേർന്ന് ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചിട്ടുണ്ട്.ഒട്ടുമിക്ക ഫ്യുവൽ കാർഡുകൾക്കും ക്യാഷ്ബാക്ക് ഓഫറുകളും, റിവാർഡ് പോയിൻറ്റുകളും, ഡിസ്കൌണ്ടുകളും ലഭ്യമാണ്.അത്തരത്തിൽ ഉള്ള ചില കാർഡുകൾ പരിചയപ്പെടാം.
Apply For Bank Accounts And Credit Cards
എസ്ബിഐ ബിപിസിഎൽ കാർഡ്
ബിപിസിഎല്ലുമായി ചേർന്ന് രണ്ട് തരം ഫ്യുവൽ കാർഡുകളാണ് എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തേത് ബിപിസിഎൽ എസ്ബിഐ കാർഡാണ്. ബിപിസിഎൽ പമ്പുകളിൽ ഇന്ധന ഇടപാടുകൾക്ക് 3.25 ശതമാനം വാല്യൂ ബാക്ക് ലഭിക്കുന്നു ,കൂടാതെ 4000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇന്ധന സർചാർജിൽ 1 ശതമാനം ഇളവും ഈ കാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. 499 രൂപയാണ് കാർഡിൻറ്റെ വാർഷിക ഫീസ്. എന്നാൽ പ്രതിവർഷം 50000 രൂപയോ അതിൽ കൂടുതലോ കാർഡ് ഉപയോഗിച്ച് ചിലവഴിച്ചാൽ വാർഷിക ഫീസ് ഒഴിവാക്കുന്നതാണ്. സ്വാഗത ആനുകൂല്യമായി 500 രൂപ വിലമതിക്കുന്ന 2000 റിവാർഡ് പോയിൻറ്റുകളും ഈ കാർഡിൽ ലഭിക്കുന്നു.
എസ്ബിഐ ഒക്ടൈൻ ക്രെഡിറ്റ് കാർഡാണ് അടുത്തത്. ഈ കാർഡ് ഉപയോഗിച്ചുള്ള ഇന്ധന ഇടപാടുകൾക്ക് 7.25 ശതമാനം വാല്യുബാക്ക് ഓഫറാണ് ബിപിസിഎൽ പമ്പുകളിൽ നിന്നും ലഭിക്കുന്നത്. 6.25 ശതമാനം റിവാർഡ് പോയിൻറ്റായും 1 ശതമാനം ഇന്ധന സർചാർജ് കിഴിവായും ലഭിക്കും. കൂടാതെ ബിപിസിഎൽ ഫ്യുവൽ, ലൂബ്രിക്കൻറ്റ്, ഭാരത് ഗ്യാസ് എന്നിവടങ്ങളിൽ ചിലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 25 റിവാർഡ് പോയിൻറ്റുകളും ലഭ്യമാണ്. 1499 രൂപയാണ് കാർഡിൻറ്റെ വാർഷിക ഫീസ്.
എച്ച്ഡിഎഫ്സി ഭാരത് ക്രെഡിറ്റ് കാർഡ്
ഇന്ധന ഇടപാടുകളിൽ 5 ശതമാനം വരെ കാഷ്ബാക്ക് നൽകുന്നവയാണ് എച്ച്ഡിഎഫ്സി ഭാരത് ക്രെഡിറ്റ് കാർഡ്. പരമാവധി 150 രൂപ വരെ കാഷ്ബാക്ക് നേടാം.ഒരു ശതമാനം ഇന്ധന സർചാർജ് ഇളവും ഈ കാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഐആർടിസി ടിക്കറ്റ് ബുക്കിംഗിനും ഗ്രോസറി ഷോപ്പിംഗിനും 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. 500 രൂപയാണ് കാർഡിൻറ്റെ വാർഷിക ഫീസ്.
ആക്സിസ് ഇന്ത്യൻ ഓയിൽ കാർഡ്
ഇന്ത്യൻ ഓയിൽ പെട്രാൾ പമ്പുകളിൽ നിന്ന് ഓരോ 100 രൂപയ്ക്കും ഇന്ധനം നിറയ്ക്കുമ്പോഴും സർചാർജിൽ 1 ശതമാനം ഇളവും 20 റിവാർഡ് പോയിൻറ്റുകളും ലഭിക്കുന്നു. കൂടാതെ ഷോപ്പിംങിന് ഓരോ 100 രൂപ ചിലവഴിക്കുമ്പോഴും 5 റിവാർഡ് പോയിൻറ്റുകളും ലഭ്യമാണ്. സ്വാഗത ആനുകൂല്യമായി ആദ്യ ഒരു മാസത്തെ ഇന്ധനം നിറയ്ക്കലുകൾക്ക് പരമാവധി 250 രൂപ വരെ ക്യാഷ്ബാക്കായി ലഭിക്കുന്നതാണ്. 500 രൂപയാണ് കാർഡിൻറ്റെ വാർഷിക ഫീസ്. പ്രതിവർഷം 50000 രൂപയ്ക്ക് മുകളിൽ ചിലവഴിച്ചാൽ വാർഷിക ഫീസ് ഒഴിവാക്കുന്നതാണ്.
ഇത്തരം കാർഡുകൾ ഉപയോഗിക്കുന്നതിലൂടെ ഫ്യുവൽ അടിക്കുമ്പോൾ ക്യാഷ്ബാക്കും റിവാർഡ് പോയിന്റുകളും നേടാൻ സാധിക്കുന്നു. എന്നിരുന്നാലും ഏതൊക്കെ ഫ്യുവൽ സ്റ്റേഷനുകളിൽ നിന്നുള്ള ഇടപാടുകൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നതെന്ന് കാർഡ് എടുക്കുന്നതിന് മുമ്പ് തന്നെ അറിഞ്ഞിരിക്കണം. കൂടാതെ കാർഡിൻറ്റെ ജോയിനിങ് ഫീസ്, വാർഷിക ഫീസ്, ക്യാഷ്ബാക്ക് ഓഫറുകൾ, റിവാർഡ് പോയിൻറ്റ്സ് എന്നിവ സംബന്ധിച്ചും കൃത്യമായി അറിഞ്ഞിരിക്കണം. കാർഡുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പരിശോധിച്ച ശേഷം മാത്രം നിങ്ങൾക്ക് അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.