കോവിഡ് പശ്ചാത്തലത്തിൽ ആഗോളവിപണിയിൽ മൂല്യത്തകർച്ച ഉണ്ടായെങ്കിലും സ്വർണ്ണത്തിന് മേലുള്ള നിക്ഷേപം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. വിവിധതരത്തിലുള്ള നിക്ഷേപ മാർഗങ്ങൾ സ്വർണ്ണ നിക്ഷേപ മേഖലയിൽ ഉണ്ട് .2015 ലാണ് ആദ്യമായി കേന്ദ്ര സർക്കാർ കൂടുതൽ സ്വര്ണ്ണം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് നികുതി ഈടാക്കാൻ ലക്ഷ്യമിട്ട് ഒരു പദ്ധതി നടപ്പിലാക്കാൻ ആലോചിച്ചത്.
ഗോൾഡ് ആംനസ്റ്റി പദ്ധതി എന്ന് അറിയപ്പെടുന്ന ഈ പദ്ധതിയിൽ, വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കൈവശം സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിൻ്റെ അളവ് വെളിപ്പെടുത്തണം എന്നതായിരുന്നു ആശയം. ഈ കണക്ക് ക്രോഡീകരിച്ച് നിശ്ചിത അളവിനേക്കാൾ കൂടുതൽ സ്വർണ്ണം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അവയ്ക്ക് നികുതി അടയ്ക്കണം എന്നതായിരുന്നു അന്തിമതീരുമാനം. വിവിധ ന്യൂസ് റിപ്പോർട്ടുകളിൽ ഇവയെ പറ്റിയുള്ള ചർച്ചകൾ ഉയർന്നു വരുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ ഈ പരാമർശം തള്ളിപ്പറഞ്ഞിരിക്കുകയാണ്.
2020 ആരംഭം മുതൽ വിശകലനം നടത്തുകയാണെങ്കിൽ 30 ശതമാനത്തോളം വർധനവാണ് സ്വർണ്ണത്തിന് വന്നിരിക്കുന്നത്. നാൽപതിനായിരത്തിലേക്ക് അടുക്കുന്ന സ്വർണ്ണവില വളരെ അപ്രതീക്ഷിതമായാണ് ഉയർന്നത് .ഇതിനെ തുടർന്നാണ് 2015 നടപ്പിലാക്കാൻ ഉദ്ദേശിച്ച ഗോൾഡ് ആംനസ്റ്റി പദ്ധതിയെ കുറിച്ചുള്ള വാർത്തകളും റിപ്പോർട്ടുകളും ഇപ്പോൾ ഉയർന്നു വരുന്നത്.അഞ്ച് വർഷങ്ങൾക്ക് മുൻപേ തന്നെ ഈ പദ്ധതിപ്രകാരം സ്വർണ്ണം നിക്ഷേപിക്കാൻ ആളുകൾ തയ്യാറാവാത്തതിനിലാണ് പരാജയം സംഭവിച്ചത്. നിലവിൽ കൈവശമുള്ള സ്വർണത്തിന് നികുതി അടയ്ക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കം വ്യാജവാർത്തയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്