Advertisement

റിയൽ എസ്റ്റേറ്റ് , സ്വർണ്ണ നിക്ഷേപങ്ങളുടെ നികുതി അറിയാം

ഒരു വ്യക്തിയുടെയോ സ്ഥാപനങ്ങളുടെയോ കൈവശമുള്ള ആസ്തികളുടെയും നിക്ഷേപത്തിന്റെയും കൂട്ടം ആണ് പോർട്ട്ഫോളിയോ എന്ന് പറയുന്നത്.ഇന്ത്യൻ നിക്ഷേപകരുടെ കാര്യം എടുക്കുകയാണെങ്കിൽ പോർട്ട്ഫോളിയോകളിൽ അധികവും സ്വർണവും റിയൽ എസ്റ്റേറ്റുമാണ്.അതുക്കൊണ്ട് സ്വർണ,റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലെ നികുതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

Advertisement

റിയൽ എസ്റ്റേറ്റിൽ നിന്നും ലഭിക്കുന്ന ലാഭം ഇപ്പോൾ കുറച്ചു വർഷങ്ങളായി കുറഞ്ഞുവരികയാണ്.കൊറോണയെ തുടർന്ന് റിയൽ എസ്റ്റേറ്റ് മേഖല താഴേക്ക് കൂപ്പുകുത്തി.സ്വർണ്ണം നോക്കുകയാണെകിൽ , സ്വർണ നിക്ഷേപം ചിലവേറിയ ഒന്നാണെങ്കിലും ഇതിൽനിന്ന് ലഭിക്കുന്ന ആദായം വളരെ കുറവാണ്.ഇതിനുപുറമേ സ്വർണം സൂക്ഷിക്കുന്നതും ,വാങ്ങുമ്പോൾ ഉള്ള പണിക്കൂലി പോലുള്ള ചിലവുകൾ ഉണ്ട്.

സാമ്പത്തിക ലാഭം നോക്കുമ്പോൾ സ്വർണത്തിലും റിയൽ എസ്റ്റേറ്റിലും നിക്ഷേപിക്കുന്നത് ഉചിതമല്ല.എന്നാൽ റിയൽ എസ്റ്റേറ്റും സ്വർണ നിക്ഷേപവും നിർത്തുമ്പോൾ അതിനെ സംബന്ധിച്ചുള്ള നികുതി നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.

നിക്ഷേപങ്ങളെ ഹ്രസ്വകാല നിക്ഷേപങ്ങളെന്നും ദീർഘകാല നിക്ഷേപങ്ങളെന്നും രണ്ടായി തരംതിരിക്കാം.നിക്ഷേപങ്ങളുടെ സ്വഭാവമനുസരിച്ച് കാലയളവിൽ വ്യത്യാസമുണ്ട്. റിയൽ എസ്റ്റേറ്റിൽ രണ്ട് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഹ്രസ്വകാല നിക്ഷേപമെന്നും, രണ്ട് വർഷത്തിൽ കൂടുതലാണെങ്കിൽ ദീർഘകാല നിക്ഷേപമെന്നും പറയുന്നു.ഇതിൽ ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് നികുതി വരുമാന നികുതിയുടെ സ്ളാബ് നിരക്കിലും, ദീർഘകാലത്തേക്ക് നികുതി 20.8 ശതമാനവുമാണ്.

സ്വർണ നിക്ഷേപത്തിൽ മൂന്ന് വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങളെയാണ് ദീർഘകാല നിക്ഷേപമെന്ന് പറയുന്നത്.അതിലും കുറവുള്ളതിനെ ഹ്രസ്വകാല നിക്ഷേപമെന്നും പറയുന്നു.ഹ്രസ്വകാല മൂലധന നേട്ടങ്ങൾക്ക് വരുമാന നികുതി സ്ളാബ് നിരക്കിലും, ദീർഘകാല മൂലധന നേട്ടങ്ങൾക്ക് നികുതി 20.8 ശതമാനവുമാണ്.

ഇനി സോവറീൻ ഗോൾഡ് ബോണ്ടുകളുടെ കാര്യത്തിൽ ദീർഘകാല നിക്ഷേപമെന്ന് പറയുന്നത് ലിസ്റ്റ് ചെയ്തവയാണെങ്കിൽ 1 വർഷവും ലിസ്റ്റ് ചെയ്യാത്തവയാണെങ്കിൽ 3 വർഷവുമാണ്.ഇതിൽ നിന്നും ലഭിക്കുന്ന പലിശ നിരക്കിന്മേലുള്ള നികുതി വരുമാന നികുതി സ്ളാബ് നിരക്കിലാണ്.മൂലധന നേട്ടം നോക്കിയാൽ ,ഹ്രസ്വകാല നിക്ഷേപങ്ങളുടെ നികുതി വരുമാന നികുതി സ്ളാബ് നിരക്കിലാണ്.എന്നാൽ ദീർഘകാല നിക്ഷേപങ്ങളുടെ നികുതി നിരക്ക് 20.8 ശതമാനമാണ്.അതുക്കൊണ്ട് സാമ്പത്തിക നേട്ടങ്ങൾ മുൻനിർത്തി നിക്ഷേപിക്കുന്നവർക്ക് ഇത്തരം ആസ്തികൾ ഉചിതമല്ല.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്