LOAN

സ്വർണ്ണ വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ ഈ അഞ്ച് ബാങ്കുകളിലാണ്

Advertisement

സാമ്പത്തികമായ ഏതൊരാവശ്യത്തിനും പെട്ടെന്ന് ആശ്രയിക്കാവുന്ന ഒരു മാർഗ്ഗമാണ് സ്വർണ്ണ വായ്പകൾ. സ്വർണ്ണം പണയം വച്ച് വായ്പ എടുക്കുമ്പോൾ  നമ്മുടെ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറുമെന്ന് മാത്രമല്ല സ്വർണ്ണം സുരക്ഷിതമായി ഇരിക്കുകയും ചെയ്യും. മറ്റു വായ്പകളെ പോലെ നൂലമാലകളില്ലാതെ എളുപ്പത്തിൽ പണം ലഭിക്കും എന്നതാണ് സ്വർണ്ണ വായ്പകളുടെ പ്രത്യേകത. ക്രെഡിറ്റ് സ്കോർ പ്രശ്നങ്ങൾ ഇല്ലെന്നതും സ്വർണ്ണ വായ്പയെ കൂടുതൽ ആകർഷകമാക്കുന്നു. 18 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും സ്വർണ്ണ വായ്പ എടുക്കാം.

22 കാരറ്റ് അല്ലെങ്കിൽ അതിനുമുകളിൽ പരിശുദ്ധിയുള്ള സ്വർണ്ണം മാത്രമേ പണയവസ്തുവായി സ്വീകരിക്കുകയുള്ളൂ. സ്വർണ്ണ ആഭരണങ്ങൾ, ഗോൾഡ് കോയിനുകൾ, ഗോൾഡ് ബാറുകൾ തുടങ്ങിയവ പണയം വയ്ക്കാം. വായ്പ തുക തിരിച്ചടക്കുന്നതുവരെ സ്വർണ്ണം പണയ വസ്തുവായി ബാങ്കിൽ സൂക്ഷിക്കും. ബാങ്കുകളും നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളും സ്വർണ്ണ വായ്പ നൽകുന്നുണ്ട്. സ്വർണ്ണ വായ്പ എടുക്കുമ്പോൾ കൂടുതൽ തുക വായ്പയായി നൽകുന്നതും കുറഞ്ഞ പലിശ ഈടാക്കുന്നതുമായ ധനകാര്യ സ്ഥാപനങ്ങൾ വേണം തിരഞ്ഞെടുക്കാൻ. 2 വർഷം വരെയാണ് സ്വർണ്ണ വായ്പകളുടെ കാലാവധി. അതിനുശേഷം പണയം പുതുക്കി വയ്ക്കുകയും ചെയ്യാം. കസ്റ്റമേഴ്സിനു വിവിധ തരം തിരിച്ചടവു ഓപ്ഷനുകളുമുണ്ട് – ഇഎംഐ, ഭാഗിക തിരിച്ചടവ്, ബുള്ളറ്റ് തിരിച്ചടവ്. മറ്റ് വായ്പകളെ അപേക്ഷിച്ച് വായ്പ എടുക്കുന്നതിന് കുറച്ച് രേഖകൾ മതിയെന്നതും സ്വർണ്ണ വായ്പയുടെ പ്രത്യകതയാണ്. പാൻ കാർഡ്, തിരിച്ചറിയൽ കാർഡ്, മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ, അപേക്ഷ ഫോം എന്നിവ മാത്രം മതിയാകും.

പലിശ നിരക്ക്

ബാങ്കുകളേക്കാൾ ഉയർന്ന പലിശ നിരക്കിലാണ് ഇതര ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകുന്നത്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യുണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് നിലവിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്പ നൽകുന്നത്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 7 ശതമാനം പലിശയാണ് വായ്പകൾക്ക് ഈടാക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ 7.35 ശതമാനം നിരക്കിലാണ് വായ്പകൾ നൽകുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7 മുതൽ 7.50 ശതമാനം നിരക്കിലാണ് വായ്പകൾ ലഭ്യമാക്കുന്നത്. കാനറാ ബാങ്ക് 7.65 ശതമാനവുമാണ് പലിശ ഈടാക്കുന്നത്.

Advertisement