നിങ്ങൾക്ക് പൈസയ്ക്ക് ആവശ്യമുണ്ടോ? ഗോൾഡ് ലോൺ ഓർ പേഴ്സണൽ ലോൺ അറിയേണ്ടതെല്ലാം
പലവിധ സാഹചര്യങ്ങളിൽ നാം വായ്പകളെ ആശ്രയിക്കാറുണ്ട്. പലിശ കുറഞ്ഞതും, കാലാവധി കുറഞ്ഞതും കൂടിയതും അങ്ങനെ നിരവധി ലോണുകളിന്ന് ലഭ്യമാണ്. സ്വർണ്ണപണ്ട പണയ വായ്പ ,കൃഷി വായ്പ ,പേഴ്സണൽ ലോൺ, വിദ്യാഭ്യാസ ലോൺ അങ്ങനെ നീണ്ട നിരതന്നെയുണ്ട് വായ്പകളിൽ. കോവിഡ് എന്ന മഹാമാരി വന്നതോടുകൂടി സാമ്പത്തിക ബുദ്ധിമുട്ട് ഏവരും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്തൊക്കെ തന്നെയായാലും ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ നമുക്ക് പൈസ അത്യാവശ്യമാണ്.
സാധാരണ നാമെല്ലാവരും പൈസയ്ക്ക് വളരെ അത്യാവശ്യം ആകുമ്പോഴാണ് ഇത്തരം വായ്പകൾ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത് .വായ്പ എടുക്കുന്നതിനുവേണ്ടി ബാങ്കിനെ സമീപിക്കുമ്പോൾതന്നെ നിരവധി ഓപ്ഷനുകൾ ലോണുകളിലുള്ളതിനാൽ ഏത് തിരഞ്ഞെടുക്കുമെന്നതിൽ നമ്മെ ആശങ്കപ്പെടുത്താറുണ്ട്. വായ്പകളെ തന്നെ രണ്ടായി തരം തിരിച്ചാൽ ഗോൾഡ് ലോണുകളും, പേഴ്സണലായി ലോണുകളുമാണ് ഏറ്റവും കൂടുതൽ പ്രാബല്യത്തിലുള്ളത് .
മേൽപ്പറഞ്ഞ രണ്ട് കാറ്റഗറിയിൽ നമ്മുടെ ആവശ്യാനുസരണം ഏതു ലോൺ തിരഞ്ഞെടുക്കണമെന്ന് നമുക്കൊന്ന് വിലയിരുത്താം. അത്യാവശ്യമായി കാശിന് ആവശ്യം വരികയും വളരെ പെട്ടെന്ന്തന്നെ അവ തിരിച്ചടച്ച് ലോൺ അവസാനിപ്പിക്കാൻ കഴിയുമെന്ന് നമുക്കുറപ്പുണ്ടെങ്കിൽ ഏറ്റവും നല്ല മാർഗ്ഗം ഗോൾഡ് ലോൺ തന്നെയാണ് .അതിനു കാരണം വളരെ കുറഞ്ഞ പലിശ നിരക്കിൽ അവ നമുക്ക് ലഭിക്കുന്നു എന്നത് തന്നെയാണ് .
കൂടാതെ അതിനുവേണ്ടി സ്വർണം തന്നെ സെക്യൂരിറ്റി നൽകുന്നതുകൊണ്ട് കൂടുതൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടതില്ല. രണ്ടു വർഷത്തേക്കാണ് സ്വർണ്ണ വായ്പ ലഭിക്കുന്നതെങ്കിലും കാലാവധി കഴിഞ്ഞാൽ പുതുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. അഞ്ചുവർഷം തിരിച്ചടവുള്ള കാലാവധിയിലാണ് ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഏറ്റവും നല്ല മാർഗ്ഗം പേഴ്സണൽ ലോൺ തന്നെയാണ് .പേഴ്സണൽ ലോൺ എടുക്കുന്നതിനു വേണ്ടി നമുക്ക് നമ്മുടെ സെക്യൂരിറ്റിയായി ഡെപ്പോസിറ്റ് തീർച്ചയായും നൽകിയിരിക്കണം. കൂടാതെ നോമിനി ,അഡ്രസ് പ്രൂഫ്, ഐഡൻറിറ്റി എന്നിവയും നൽകണം.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്