Gold Loan vs Personal Loan
സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി വായ്പകൾ വാങ്ങാത്തവർ വളരെ ചുരുക്കമാണ്. ഭവന വായ്പ, വ്യക്തിഗത വായ്പ, സ്വർണ വായ്പ, വാഹന വായ്പ എന്നിങ്ങനെ പലതരം വായ്പകൾ ഇന്ന് ലഭ്യമാണ്. ദീർഘകാലയളവിൽ അല്ലെങ്കിൽ ഹ്രസ്യകാലയളവിലേക്കാണ് സാധാരണ വായ്പകൾ നൽകുന്നത്. നമ്മുടെ ആവശ്യങ്ങൾക്കും തിരിച്ചടവ് ശേഷിക്കും അനുസരിച്ച് വേണം വായ്പകൾ തിരഞ്ഞെടുക്കാൻ. വളരെ വേഗത്തിൽ ലഭിക്കുന്ന രണ്ട് ഹ്രസ്യകാല വായ്പകളാണ് സ്വർണ വായ്പയും, വ്യക്തിഗത വായ്പയും. ഇത്തരം വായ്പകൾ എടുക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഗോൾഡ് ലോൺ
സ്വർണ്ണാഭരണങ്ങളുടെ ഈടിന്മേൽ വായ്പകൾ നൽകുന്ന പദ്ധതിയാണ് ഗോൾഡ് ലോൺ അഥവാ സ്വർണ്ണ വായ്പകൾ. ഒരു ഹ്രസ്യകാല വായ്പ പദ്ധതിയാണിത്. അത്യാവശ്യഘട്ടങ്ങളിൽ വളരെ എളുപ്പത്തിൽ പണം നേടാൻ സഹായിക്കുന്നവയാണ് സ്വർണ്ണ വായ്പകൾ. സ്വർണത്തിൻറ്റെ 80 ശതമാനം മൂല്യം വരെ വായ്പയായി ലഭിക്കും. പൊതുവേ വളരെ ചുരുങ്ങിയ നടപടിക്രമങ്ങളാണ് സ്വർണ വായ്പയുടേത്. ബാങ്കുകൾക്ക് പുറമേ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും സ്വർണ വായ്പകൾ നൽകാറുണ്ട്. എന്നാൽ പലിശ നിരക്ക് വ്യത്യസ്തമാണ്. ഏകദേശം 7.25 % മുതൽ 29 % വരെയാണ് സ്വർണ വായ്പകളുടെ വാർഷിക പലിശ നിരക്ക്. ഒരു വർഷമാണ് ഗോൾഡ് ലോണുകളുടെ പരമാവധി കലാവധി. ഇത് പ്രതിവർഷം പുതുക്കേണ്ടതുമാണ്.
വ്യക്തിഗത വായ്പകൾ
വളരെ എളുപ്പത്തിൽ ലഭിക്കുന്ന മറ്റൊരു വായ്പയാണ് പേഴ്സണൽ ലോൺ അഥവാ വ്യക്തിഗത വായ്പകൾ. ഒരാളുടെ ക്രെഡിറ്റ് പ്രൊഫൈലിൻറ്റെ അടിസ്ഥാനത്തിൽ ആയിരിക്കും വ്യക്തിഗത വായ്പകൾ നൽകുക. ശമ്പളക്കാർക്കും, സ്വയം തൊഴിലാളികൾക്കും, പ്രൊഫഷണലുകൾക്കുമാണ് സാധാരണ വ്യക്തിഗത വായ്പകൾ ലഭിക്കുക. 50000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സാധാരണ പേഴ്സണൽ ലോണായി ലഭിക്കുക. 8.45 % മുതൽ 26 % വരെയാണ് വ്യക്തിഗത വായ്പകളുടെ വാർഷിക പലിശ നിരക്കുകൾ. വ്യക്തിഗത വായ്പകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 2-7 ദിവസം ആവശ്യമാണ്. കൂടാതെ 2 മുതൽ 3 ശതമാനം വരെ പ്രോസസിംങ് ഫീസും ഇതിനായി ഈടാക്കാറുണ്ട്.
ക്രെഡിറ്റ് കാർഡ് കുടിശ്ശിക ഒഴിവാക്കാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ
സ്വർണ്ണ വായ്പയും വ്യക്തിഗത വായ്പയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പലിശ നിരക്ക്
ഏകദേശം 7.25 % മുതൽ 29 % വരെയാണ് സ്വർണ വായ്പകളുടെ വാർഷിക പലിശ നിരക്ക്. 8.45 % മുതൽ 26 % വരെയാണ് വ്യക്തിഗത വായ്പകളുടെ വാർഷിക പലിശ നിരക്കുകൾ.
കാലാവധി
ഗോൾഡ് ലോൺ : 1 വർഷം
പേർസണൽ ലോൺ : 3 മുതൽ 5 വർഷം വരെ
ഈട്
ഗോൾഡ് ലോൺ : സ്വർണ്ണം
പേർസണൽ ലോൺ : ഈട് ആവശ്യമില്ല.
ക്രെഡിറ്റ് സ്കോർ
ഗോൾഡ് ലോൺ : ആവശ്യമില്ല
പേർസണൽ ലോൺ : ഉയർന്ന ക്രെഡിറ്റ് സ്കോർ ആവശ്യമാണ്.
വായ്പ തുക
ഗോൾഡ് ലോൺ: ഈട് നൽകുന്ന സ്വർണ്ണത്തിൻറ്റെ അടിസ്ഥാനത്തിൽ ആയിരിക്കും വായ്പ തുക തീരുമാനിക്കുന്നത്.
പേർസണൽ ലോൺ : 50000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സാധാരണ പേഴ്സണൽ ലോണായി ലഭിക്കുക
നടപടിക്രമങ്ങൾ
ഗോൾഡ് ലോൺ :വളരെ ചുരുങ്ങിയ നടപടിക്രമങ്ങളാണ് സ്വർണ വായ്പയുടേത്.
പേർസണൽ ലോൺ : വ്യക്തിഗത വായ്പകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 2 മുതൽ 7 ദിവസം വരെ ആവശ്യമാണ്. കൂടാതെ 2 മുതൽ 3 ശതമാനം വരെ പ്രോസസിംങ് ഫീസും ഇതിനായി ഈടാക്കാറുണ്ട്
ഉയർന്ന ക്രെഡിറ്റ് പ്രൊഫൈൽ ഉള്ളവർക്ക് വ്യക്തിഗത വായ്പകൾ ലഭിക്കാൻ എളുപ്പമാണ്. എന്നാൽ കുറഞ്ഞ ക്രെഡിറ്റ് പ്രൊഫൈൽ ഉള്ള ഒരാൾക്ക് സ്വർണ വായ്പ ആയിരിക്കും കൂടുതൽ അനുയോജ്യം. അതുപോലെ തന്നെ ഒരു വർഷത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കാൻ സാധിക്കുന്നവർക്ക് ഗോൾഡ് ലോണുകളാണ് നല്ലത്. എന്നാൽ വായ്പകൾ തിരിച്ചടയ്ക്കാൻ കാലതാമസം ആവശ്യമുള്ളവർക്ക് പേഴ്സണൽ ലോണുകളാണ് കൂടുതൽ അനുയോജ്യം.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്