സ്വർണ വിലയും ഓൺലൈൻ വ്യാപാരവും കുതിക്കുന്നു, കിതപ്പിലും തളരാതെ സ്വർണ വിപണി
രാജ്യം ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക തകർച്ച നേരിടുമ്പോഴും സ്വർണ്ണ വിലയും ഓൺലൈൻ വ്യപാരവും കുതിക്കുന്ന കാഴ്ച ആണ് കാണുന്നത്.സ്വർണ വില്പന ശാലകൾ എല്ലാം നിലവിൽ രാജ്യത്ത് അടഞ്ഞു കിടക്കുകയാണ്.എങ്കിലും സ്വർണ വില ഉയരുകയാണ്.അന്താരാഷ്ട്ര വില ടോയ് ഔൺസിന് 1690 ഡോളറും രൂപയുടെ വിനിമയ നിരക്ക് 76.16 മാണ് ഇപ്പോൾ.കേരളത്തിലെ ഇന്നത്തെ വില 50 രൂപ ഉയർന്ന് ഗ്രാമിന് 4,150 രൂപയിലേക്ക് എത്തി.പവന് 33,200 ആണ് കേരളത്തിലെ ഇന്നത്തെ വില.
വില കുറയുമ്പോൾ വാങ്ങുകയും വില കൂടുമ്പോൾ വിൽക്കുകയും ചെയ്യുന്ന ഒരു ട്രെൻഡ് ആണ് ഇപ്പോൾ സ്വർണ വിപണിയിലും ഉള്ളത്.വൻകിട നിക്ഷേപകർ ഉൾപ്പടെ ഉള്ളവർ സ്വർണ്ണത്തിൽ നടത്തുന്ന ഓൺലൈൻ വ്യപാരം ആണ് സ്വർണ വില ഉയരുവാൻ ഉള്ള കാരണം ആയി കാണുന്നത്.മൾട്ടി കമ്മോഡിറ്റിസ് എക്സേഞ്ച് (MCX) വഴി ഓൺലൈൻ വ്യാപാരം മാത്രമാണ് ഇപ്പോൾ ലോകം മുഴുവൻ നടക്കുന്നത്.ഡീമാറ്റ് അക്കൗണ്ട് ഉണ്ടെകിൽ നിങ്ങൾക്കും സ്വർണ്ണത്തിൽ നിക്ഷേപിക്കാം.ഇല്ലെങ്കിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ടുകളിലോ ,സ്വർണത്തിൽ ഡിജിറ്റൽ ആയോ നിക്ഷേപം നടത്തുവാനായി സാധിക്കും.ഇതിനു ഡീമാറ്റ് അക്കൗണ്ടിന്റെ ആവശ്യമില്ല.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്