Advertisement

വരും വർഷങ്ങളിൽ സ്വർണ്ണവില സർവ്വകാല റെക്കോഡിലേക്കോ

വരും വർഷങ്ങളിൽ സ്വർണ്ണവില സർവ്വകാല റെക്കോഡിലേക്കോ. എഴുപതിനായിരംരൂപ കടക്കുമെന്ന് സൂചനകൾ വ്യക്തമാക്കുന്നത് എന്തുകൊണ്ട്?

Advertisement

ഇനി വരാനിരിക്കുന്നത് സ്വർണ്ണത്തിൻ്റെ കാലമാണ്. എക്കാലവും സ്വർണത്തിന് വിലക്കയറ്റം ഉണ്ടാകാറുണ്ട് . സമ്പത്ത് വ്യവസ്ഥയെ ആകെ താറുമാറാക്കികൊണ്ട് കോവിഡ്-19 മഹാമാരി വന്നതോടുകൂടി സ്വർണ്ണവില ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി സർവ്വകാല റെക്കോർഡാണ് ഇവക്ക് രേഖപ്പെടുത്തുന്നത്. ആഗോളതലത്തിൽതന്നെ സ്വർണ്ണത്തെ നിരീക്ഷിക്കുന്നതിന് നിരവധി സംവിധാനങ്ങളുണ്ട്.ആഗോളസൂചികയനുസരിച്ച് ഇൻറർനാഷണൽ മോണിറ്ററി ഫണ്ട് എന്നറിയപ്പെടുന്ന ഐഎംഎഫ് സ്വർണ്ണവിലയുടെ പ്രവചനങ്ങൾ നടത്താറുണ്ട് .

പ്രധാനമായും സാമ്പത്തിക വ്യവസ്ഥയെ ശീഥിലമേൽപ്പിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വസ്തുതകൾ മുൻനിർത്തികൊണ്ടാണ് അവർ ഇപ്രകാരം പ്രവചനം നടത്തുന്നത്. സ്വർണ്ണവില ഗണ്യമായി വർദ്ധിക്കാനുള്ള കാരണം ,മഹാമാരി 10 മില്യണിലധികം ആഗോളതലത്തിൽ വർദ്ധിക്കുകയും ചെയ്തു.സ്വർണ്ണത്തെ ഒരുപാടാശ്രയിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ രോഗത്തിൻ്റെ വ്യാപ്തി കൂടിയതും സ്വർണ്ണവില ഒരുപാട് ഉയരാൻ കാരണമായി.

നിലവിലുള്ള സാഹചര്യം പരിമിതകാലത്തിനുള്ളിൽ ശരിയാകുമെന്ന് കരുതിയിരുന്നെങ്കിലും നിലവിലെ കണക്കുകൾ അനുസരിച്ച് ആഗോള ഉൽപാദന നിരക്ക് അഞ്ച് ശതമാനത്തിൽ കുറയാനാണ് സാധ്യത. സ്വർണ്ണനിക്ഷേപത്തിലേക്ക് നിരവധി പേരെ ആകർഷിക്കാൻ മറ്റൊരു കാരണം ഇന്ത്യ ചൈന ഏറ്റുമുട്ടൽ മുതൽ ഡോളറിൻ്റെ ഇടിവ്, തുടർന്നുണ്ടായ അമേരിക്കൻ ബോണ്ടുകളുടെ നീക്കിയിരിപ്പുകളെല്ലാം സ്വർണ്ണവിലയുടെ വർദ്ധനവിന് കാരണങ്ങളാണ്. അതിനാൽ വരുംവർഷങ്ങളിൽ അറുപതിനായിരം മുതൽ എഴുപതിനായിരം രൂപ വരെയും അതിലധികമോ അനായാസം സ്വർണത്തിന് ഒരു പവൻ നിരക്കിൽ വിലവർദ്ധനവ് ഉണ്ടാകാനാണ് സാധ്യതയെന്ന് ഘടകങ്ങൾ വ്യക്തമാക്കുന്നു.

VIA gold price in coming days

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്