ജനുവരിയിലെ യുപിഐ ട്രാൻസാക്ഷൻ ഇടപാടുകളിൽ ഗൂഗിൾ പേ യെ കടത്തി വെട്ടി റെക്കോർഡ് നേട്ടവുമായി ഫോൺപേ .ജനുവരി മാസം 42 % ട്രാന്സാക്ഷനുകളും നടന്നത് ഫോൺ പേ യിലൂടെ.ജനുവരിയില്‍ 968.72 ദശലക്ഷം ഇടപാടുകകളാണ് ഫോൺ പേ യിലൂടെ നടന്നത്. ഇതിലൂടെ 1.91 ലക്ഷം കോടി രൂപ ഫോണ്‍പേ വഴി കൈമാറ്റം ചെയ്യപ്പെട്ടു.ഡിസംബർ മാസത്തേതിനേക്കാൾ 7 ശതമാനം വർധനവാണ് ജനുവരിയിൽ ഫോൺ പേ കൈവരിച്ചത്.
37 ശതമാനം മാർക്കറ്റ് വിഹിതമാണ് നിലവിൽ ഗൂഗിൾ പേ ക്കു ഉള്ളത്.ഇന്ത്യയില്‍ നടക്കുന്ന ഡിജിറ്റല്‍ പണമിടപാടുകളില്‍ 79.13 ശതമാനവും ഫോണ്‍പേ, ഗൂഗിള്‍ പേ ആപ്പുകളാണ് നിയന്ത്രിക്കുന്നത്. പേടിഎം വഴി ജനുവരിയില്‍ 33,909.50 കോടി രൂപയുടെ 281.18 ദശലക്ഷം ഇടപാടുകള്‍നടന്നു.പേ ടി എം ജനുവരിയിലെ ഇടപാടുകളിൽ മൂന്നാം സ്ഥാനത്താണ് ഉള്ളത്.ആമസോണ്‍ പേയാണ് പട്ടികയില്‍ നാലാമത്. 4,044.38 കോടി രൂപയുടെ ഇടപാടുകളും ,7,462.94 കോടി രൂപയുടെ ഇടപാടുകളുമായി ഭീം അപ്പുമാണ് അഞ്ചാം സ്ഥാനത്ത്.