തീപിടുത്തം പ്രകൃതിക്ഷോഭം എന്നിവ മൂലം നാശനഷ്ടം സംഭവിച്ചവർക്കും ഗുരുതര രോഗം ബാധിച്ചവർക്കും സർക്കാരിനെ ദുരിതാശ്വാസനിധിയിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാകും. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെ ഉള്ളവർക്കാണ് ഗുരുതര രോഗങ്ങൾക്കും ചികിത്സയ്ക്കും
സഹായം ലഭ്യമാവുന്നത്. ഒരാൾക്ക് ഒരു തവണ മാത്രമേ ഇതിനായി അപേക്ഷിക്കാവുന്നതാണ് ക്യാൻസർ വൃക്ക രോഗം തുടങ്ങി ഗുരുതര രോഗങ്ങളെ നേരിടുന്നവർക്ക് രണ്ടുവർഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാവുന്നതാണ്.
cmo.Kerala.gov.in എന്ന് കേരള ഗവൺമെന്റ് വെബ് പോർട്ടൽ വഴിയും അക്ഷയകേന്ദ്രങ്ങൾ വഴിയും ആവശ്യക്കാർക്ക് അപേക്ഷിക്കാവുന്നതാണ്. ഇതു കൂടാതെ തന്നെ എംഎൽഎമാർ എംപിമാർ എന്നിവരുടെ ഓഫീസുകൾ വഴിയും മുഖ്യമന്ത്രി റവന്യൂ മന്ത്രി എന്നിവയുടെ ഓഫീസിൽ നിന്ന് തപാൽ വഴിയും ഇമെയിൽ വഴിയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മെഡിക്കൽ സഹായത്തിന് അപേക്ഷിക്കാൻ ആയി ആറുമാസത്തിനകം ഉള്ള അസ്സൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ് ബാങ്ക്, പാസ് ബുക്ക് എന്നിവ സമർപ്പിക്കേണ്ടതാണ്. അപകടത്തിൽ
മരിച്ചവരുടെ ആശ്രിതർ മരണസർട്ടിഫിക്കറ്റ്, എഫ്ഐആർ,പോസ്റ്റ് മാർട്ടം എന്നിവയുടെ പകർപ്പ് സഹിതം മരിച്ച ഒരു വർഷത്തിനകം സമർപ്പിക്കണം.
ഇതുകൂടാതെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വീട് ചെറുകിട സ്ഥാപനമോ തീപിടുത്തം കാരണം നശിച്ചാലും വള്ളം ബോട്ട് വല തുടങ്ങിയ മത്സ്യബന്ധന ഉപാധികൾക്ക് നാശനഷ്ടം സംഭവിച്ചാലും ധന സഹായം ലഭ്യമാകും.