ചില പൊതുമേഖല ബാങ്കുകളുടെ സർക്കാർ ഓഹരികൾ പൂർണ്ണമായും വയ്ക്കുവാൻ കേന്ദ്ര സർക്കാർ നീക്കം നടക്കുന്നു എന്ന് റിപ്പോർട്ടുകൾ.ആദ്യം സർക്കാർ ഉടമസ്ഥതയിലുള്ള കുറച്ചു ഓഹരികൾ മാത്രം വിൽക്കുവാൻ ആണ് തീരുമാനിച്ചത് എങ്കിലും ഇപ്പോൾ മുഴുവൻ സർക്കാർ ഓഹരികളും വിൽക്കുവാനാണ് നീക്കം നടക്കുന്നത്.സർക്കാരിന് 10 % ഓഹരികൾ ആണ് ഉള്ളതെങ്കിൽ പോലും ബാങ്കുകളിൽ അധികാരത്തിനു സർക്കാരിന് അവകാശം ഉണ്ട്.ഇത് കൊണ്ട് തന്നെ സ്വകാര്യ വ്യക്തികൾ ഇത്തരം പൊതു മേഖല ബാങ്കുകളിൽ നിക്ഷേപം നടത്തുന്നില്ല എന്നാണു കണ്ടെത്തൽ.
സ്വകാര്യ നിക്ഷേപകരെ ആകർഷിക്കാൻ വേണ്ടി ആണ് ഇത്തരത്തിൽ ഗവർമെന്റിന്റെ കൈവശം ഉള്ള മുഴുവൻ ഓഹരികളും വിൽക്കുവാൻ നീക്കം നടക്കുന്നത്.നിലവിലെ നാല് പൊതു മേഖല ബാങ്കുകളെ വിൽക്കുവാൻ ആണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് പഞ്ചാബ്, സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ ഓഹരികളാണ് വില്‍ക്കുക എന്നാണ് സൂചന.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈ മുതല്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണ്.ഈ ബാങ്കുകളിലെ സർക്കാകർ ഓഹരികളുടെ മൂല്യം കണക്കാക്കി വരുകയാണ് നിലവിൽ.