Categories: INVESTMENTNEWS

ഗവർമെന്റിന്റെ പെൻഷൻ പദ്ധതികളെ പറ്റി അറിയാം

Advertisement

സർക്കാരിൽനിന്നും എല്ലാ മാസവും 1200 രൂപ ലഭിക്കാവുന്ന പെൻഷൻ പദ്ധതികൾ താഴെപ്പറയുന്നവയാണ്.

1. കാർഷിക തൊഴിലാളികൾക്കായുള്ള പെൻഷൻ.
2. വാർദ്ധക്യകാല പെൻഷൻ.
3. അവിവാഹിതർക്കുള്ള പെൻഷൻ.
4. വികലാംഗ പെൻഷൻ.

കാർഷിക തൊഴിലാളികൾക്കായുള്ള പെൻഷൻ.

പെൻഷൻ അപേക്ഷ സമർപ്പിക്കേണ്ടത് , അപേക്ഷകൻ കേരളത്തിൽ പത്തുവർഷമായ് സ്ഥിരതാമസമാക്കിയ ഗ്രാമപഞ്ചായത്തിലെയോ/ നഗരസഭയിലെയോ ചുമതലയുള്ള സെക്രട്ടറിക്ക് ആയിരിക്കണം. അപേക്ഷക/അപേക്ഷകന് 60 വയസ്സ് തികഞ്ഞിരിക്കണം. വാർഷിക വരുമാനം ഒരു ലക്ഷം കവിയരുത്. ക്ഷേമനിധിയിൽ സ്ഥിരാംഗമായിരിക്കണം.

വാർദ്ധക്യകാല പെൻഷൻ.

60 വയസ്സിന് ശേഷം ഉള്ളവർക്കായിരിക്കും ഈ പെൻഷന് അപേക്ഷിക്കാൻ സാധിക്കുക. തുടർച്ചയായ മൂന്നുവർഷം കേരളത്തിൽ സ്ഥിരമായി താമസിക്കുന്നവർ ആയിരിക്കണം അപേക്ഷകൻ. ബർത്ത് സർട്ടിഫിക്കറ്റ് ,സ്കൂൾ രേഖ അല്ലെങ്കിൽ ഗസറ്റഡ് റാങ്കിലുള്ള മെഡിക്കൽ ഓഫീസറിൻ്റെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. 75 വയസ്സിന് മുകളിലുള്ളവർക്ക് ഈ പെൻഷൻ പദ്ധതി പ്രകാരം കൂടുതൽ തുക ലഭിക്കും.

അവിവാഹിതർക്കുള്ള പെൻഷൻ.

അപേക്ഷകൻ/അപേക്ഷ കേരളത്തിൽ സ്ഥിരതാമസമാക്കിയ 50 വയസ്സ് തികഞ്ഞ വ്യക്തി ആയിരിക്കണം. ഐഡൻ്റിറ്റി കാർഡ്, ഇൻകം സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ, വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വിവാഹിതയാണെന്ന രേഖ എന്നിവ ഹാജരാക്കണം. അപേക്ഷക്കുന്ന തീയതി മുതൽ പെൻഷൻ തുക ലഭിക്കുന്നതായിരിക്കും. വാർഷിക വരുമാനം ഒരു ലക്ഷം കവിയരുത്.

Advertisement