കോവിഡ് 19 പ്രതിസന്ധി ,കേന്ദ്ര സർക്കാർ 12 ലക്ഷം കോടി രൂപ കടമെടുക്കും
കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മൂലം കേന്ദ്ര സർക്കാർ 160 ബില്യണ്‍ ഡോളര്‍ (12 ലക്ഷം കോടി രൂപ ) കടമെടുക്കുവാൻ ഒരുങ്ങുന്നു.ഈ സാമ്പത്തിക വർഷം തീരുന്നതിനു മുൻപ് അതായത് 2021 മാർച്ച് 31 നു മുൻപ് കടമെടുക്കുവാൻ ആണ് പദ്ധതി ഇടുന്നത്.ലോക്ക് ഡൌൺ മൂലം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വർധിച്ച സാഹചര്യത്തിൽ ആണ് ഈ നടപടി.മുൻപ് 7.8 ലക്ഷം കോടി രൂപ കടമെടുക്കുവാൻ ആയിരുന്നു പദ്ധതി ഇട്ടിരുന്നത്.ഇപ്പോഴിത് 12 ലക്ഷം കോടി രൂപ ആയി ഉയർത്തി.ലോക്ക് ഡൌൺ മൂലം ഇന്ത്യയുടെ സാമ്പത്തിക വളർച്ച പൂജ്യത്തിലേക്ക് എത്തുമെന്ന് റേറ്റിംഗ് ഏജൻസിയായ മൂഡി റിപ്പോർട്ട് ചെയ്തിരുന്നു.
ഇത് കൂടാതെ കടപത്രങ്ങൾ വഴി 30,000 കോടി രൂപ ഓരോ ആഴ്ചയും സമാഹരിക്കും.നിലവിലെ അവസ്ഥയിൽ വരുന്ന വരുമാന നഷ്ടം കൂടി കണക്കിലെടുത്തു ആണ് കടമെടുക്കുന്ന തുക 2 ലക്ഷം കോടി ആക്കി ഉയർത്തിയത്.കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും വാർത്താ കുറിപ്പിൽ ആണ് ഇക്കാര്യം അറിയിച്ചത്
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്