രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനായി കൂടുതൽ കറൻസികൾ പ്രിന്റ് ചെയ്യുവാനൊരുങ്ങി സർക്കാർ.ഇതിനായി വീടുകളിലിരിക്കുന്ന സ്വർണ്ണവും വിദേശ നാണ്യ ശേഖരവും പ്രയോജനപ്പെടുത്തും.ബിസിനസ് സ്റ്റാൻഡേർഡ്‌സ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിലയിരുത്തല്‍ അനുസരിച്ചു ഏകദേശം 2500 ടൺ സ്വർണ്ണം രാജ്യത്തെ വീടുകളിൽ ശേഖരമായുണ്ട്.
സ്ത്രോതസ് വെളിപ്പെടുത്താതെ ബാങ്കുകൾ വഴി സ്വീകരിക്കുന്ന വീടുകളിൽ ഇരിക്കുന്ന സ്വർണവും വിദേശ നാണ്യ ശേഖരവും ഈട് ആയി നിർത്തിക്കൊണ്ട് കൂടുതൽ കറൻസി പ്രിന്റ് ചെയ്യുവാനായി ആണ് നീക്കം.മുൻപ് അവതരിപ്പിച്ച ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമിനു സമാനമായ പദ്ധതി ആകും സർക്കാർ ലക്ഷ്യമിടുന്നത്.ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വലിയ വിജയം നേടിയിരുന്നില്ല.ചുരുങ്ങിയത് 30 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ മുതൽ എത്ര ഗ്രാം സ്വർണ്ണം വേണമെങ്കിലും ബാങ്കിൽ നിക്ഷേപിച്ച് പലിശ നേടാവുന്ന ഒരു പദ്ധതി ആണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം.