കേന്ദ്ര സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ച എംപ്ലോയ്മെന്റ് ഇൻസെൻസിറ്റീവ് സ്കീം ആത്മനിർഭർ ഭാരത് റോസ്‌ഗർ യോജനയ്ക്ക് കീഴിൽ പുതുതായി എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ട് ഓർഗനൈസേഷൻ വഴി നിയമിക്കപ്പെടുന്ന തൊഴിലാളികളുടെ രണ്ടുവർഷത്തെ ഇപിഎഫ് ഗവൺമെന്റ് അടയ്ക്കും. മാർച്ച് ഒന്നിനും സെപ്റ്റംബർ 30 നും ഇടയിൽ ജോലി നഷ്ടപ്പെട്ടവർക്കായി രണ്ടു വർഷത്തെ സബ്സിഡിയും നൽകും. 15000 രൂപ വരെ വേതനം ലഭിക്കുന്നവർക്കാണ് രണ്ടുവർഷത്തേക്ക് സെൻട്രൽ ഗവൺമെന്റ് പിഎഫ് സൗകര്യം നൽകുന്നത്.
ആയിരം ജീവനക്കാരോളമുള്ള കമ്പനികൾക്കെ ഈ ആനുകൂല്യം ലഭിക്കൂ. ജീവനക്കാരുടെ എണ്ണം ആയിരത്തിൽ താഴെ ആണെങ്കിൽ റിട്ടയർമെന്റ് ഫണ്ടിലേക്ക് എംപ്ലോയിയുടെ വിഹിതത്തിനൊപ്പം തൊഴിൽ ദാതാവിനെ സംഭാവനയും ചേർത്താണ് സർക്കാർ നൽകുന്നത്. ഒരു വർഷം 12 ശതമാനം എന്ന കണക്കിൽ രണ്ടുവർഷം കൂടെ ചേർത്ത് 24 ശതമാനമാണ് നൽകുന്നത്.
രാജ്യത്ത് കോവിഡ് പ്രതിസന്ധി മൂലം ഉണ്ടായ പ്രശ്നങ്ങളെത്തുടർന്ന് ഇടത്തര-ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. വലിയ തൊഴിൽ പ്രതിസന്ധി ആണ് നിലനിൽക്കുന്നത്. ഇതിന് പരിഹാരമായാണ് ഈ ആനുകൂല്യം സർക്കാർ പ്രഖ്യാപിച്ചത്. 2021 ജൂൺ വരെ സ്കീമിന് പ്രാബല്യമുണ്ട്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്