ജിഎസ്ടി വളർച്ചയിൽ വൻ പുരോഗതി കാണിച്ച് ഇന്ത്യയുടെ സമ്പദ്ഘടന അതിവേഗം പുരോഗമിക്കുന്നു. ഡിസംബറിലെ ജിഎസ്ടി കണക്കുകൾ എക്കാലത്തേക്കാളും മികച്ച നിലവാരമാണ് കാണിക്കുന്നത്. പുതിയ നികുതി സമ്പ്രദായം നിലവിൽ വന്നതിനു ശേഷമാണ് ഈ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. 115,174 കോടി രൂപയാണ് നിലവിലെ കണക്ക്.
നടപ്പ് സാമ്പത്തികവർഷത്തിൽ തുടർച്ചയായി മൂന്നാമത്തെ മാസമാണ് ഉയർന്ന ജിഡിപി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ധനമന്ത്രി കാര്യാലയം പുറത്തിറക്കിയ റിപ്പോർട്ടുകളിൽ പറയപ്പെടുന്നത് പ്രകാരം കഴിഞ്ഞ ഡിസംബർ മാസത്തെക്കാൾ 12 ശതമാനം വളർച്ചയാണ് കണ്ടു വന്നിരിക്കുന്നത്. നവംബറിലെക്കാൾ 104.963 കോടി കൂടുതൽ രൂപയാണ് ഡിസംബറിലെ വരുമാനം. 2019 ഏപ്രിൽ ആണ് ഇതിനു മുൻപ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച മാസം. കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധിയിൽ ഇന്ത്യയുടെ സമ്പദ്ഘടന വളരെ താഴ്ന്ന നിലയിൽ പോയിരുന്നു. സമ്പദ്ഘടനയുടെ അതിവേഗ തിരിച്ചുവരവിന് സൂചനയാണ് ഈ ഉയർന്ന ജിഡിപി നിരക്ക് സൂചിപ്പിക്കുന്നത്.